ആളെക്കൊല്ലും 'സൂയിസൈഡ് ഗെയിം'; ഇതുവരെ മരണപ്പെട്ടത് നൂറോളം കുട്ടികള്‍
സോഷ്യല്‍ മീഡിയയില്‍ ഒരു ഗെയിം ഇറങ്ങിയിരിക്കുകയാണ്. 'സൂയിസൈഡ് ഗെയിം' അഥവാ ആത്മഹത്യാ ഗെയിം. ഇതുവരെ നൂറോളം കുട്ടികളുടെ ജീവനെടുത്ത് കഴിഞ്ഞു ഈ 'കൊലക്കളി'. ബ്ലൂ വെയില് ചലഞ്ച് എന്നറിയപ്പെടുന്ന ഇതിലെ ഒരു ലെവലിനെക്കുറിച്ച് പോലീസ് മാതാപിതാക്കള്‍ക്കും സ്കൂളുകള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഗെയിമിന്റെ അവസാനം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യുന്നതോടെയാണ് കളിയവസാനിക്കുന്നത്. റഷ്യയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈയിടെ രണ്ട് പെണ്‍കുട്ടികള്‍ കൂടി ആത്മത്യ ചെയ്തതോടെയാണ് നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്ത ഈ ഭ്രാന്തന് കളിയെക്കുറിച്ച് പോലീസ് അന്വേഷിച്ചറിയുന്നത്.
കുട്ടികളെ കൗണ്‍സിലിംഗിലൂടെ മാത്രമേ ഇതില്‍ നിന്നും പിന്തിരിപ്പിക്കുവാന് കഴിയുകയുള്ളൂവെന്നും ഇത് കണ്ടുപിടിച്ചവര്‍ മനോരോഗത്തിനടിമയായിട്ടുള്ളവരാണ് ഇത്തരത്തിലുള്ള ഗെയിമുകള്‍ സൃഷ്ട്ടിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗെയിം ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha