Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ക്ക് മുന്നില്‍ നടത്തുന്ന നഗ്‌നതാ പ്രദര്‍ശനം; ഇത്തരം രതിവൈകൃതങ്ങള്‍ക്ക് പുറകിലെ മനഃശാസ്ത്രം

28 APRIL 2017 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലര്‍ത്തുന്നതിനെയാണു രതിവൈകൃതം എന്നു പറയുന്നത്. ഇവയില്‍ പലതിനേയും രതിയുമായി ബന്ധപ്പെട്ട വൈചിത്ര്യങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇത് ഒരു മാനസികരോഗമായിട്ടല്ല സ്വഭാവവൈകല്യമായിട്ടാണു ഗണിക്കുന്നത്. എന്നാല്‍, മാനസികരോഗികളില്‍ രതിവൈകൃതങ്ങള്‍ കണ്ടുവരാറുണ്ട്. സ്‌കിസോഫ്രീനിയ പോലുളള മനോരോഗത്തിന്റെ ഭാഗമായി ഇത്തരമൊരു വൈകല്യം കണ്ടാല്‍ അതിനെ വൈകല്യമായല്ല ആ മാനസികരോഗത്തിന്റെ ഭാഗമായേ കണക്കാക്കാറുളളൂ. പലപ്പോഴും വ്യക്തികളുടെ സ്വാഭാവികമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങള്‍ സമൂഹത്തിനു ദോഷകരമാകുമ്പോഴാണ് ഇവരെ പ്രശ്‌നക്കാരാക്കി തിരിച്ചറിയുന്നത്.

ജോണിന്റെ അനുഭവം തന്നെ ഇതിന് ഉദാഹരണമാണ്. അഭിഭാഷകനായ ജോണ്‍ മികച്ച കുടുംബപാശ്ചാത്തലമായുളളയാളാണ്. എന്നാല്‍, വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ രാത്രി ഒളിഞ്ഞുനോക്കിയതിനു പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഇയാളുടെ പെരുമാറ്റവൈകല്യത്തെക്കുറിച്ച് വീട്ടുകാര്‍ പോലും തിരിച്ചറിയുന്നത്. നാട്ടില്‍ നിന്നും മാറി ഹോസ്റ്റലുകളിലാണ് ഇയാള്‍ പഠനകാലം കഴിഞ്ഞത്. അക്കാലത്തു വീടുകളിലും ഹോസ്റ്റലുകളിലും ഒളിഞ്ഞുനോക്കിയതിനു പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സ്വന്തം കൂട്ടുകാരെപ്പോലും ജോണ്‍ അറിയിച്ചിരുന്നില്ല. വോയൂറിസമെന്ന(ഒളിഞ്ഞുനോട്ടം) രതിവൈകൃതമുളളയാളാണ് ജോണ്‍. ഇത്തരത്തില്‍ ഒളിഞ്ഞുനോട്ടം, ബാലപീഡനം, നഗ്‌നതാപ്രദര്‍ശനം തുടങ്ങി വിവിധങ്ങളായ രതിവൈകൃതങ്ങളും വൈചിത്ര്യങ്ങളുമുളളവര്‍ സമൂഹത്തിലുമുണ്ട്.

ഏറ്റവും കൂടുതലായി കണ്ടുവരുന്ന രതിവൈകൃതങ്ങളില്‍ ഒന്നാണ് ഫ്രോട്ടറിസം. ബസ് യാത്രയില്‍ സഹയാത്രികരായ പുരുഷന്മാരില്‍ നിന്നും പലപ്പോഴും സ്ത്രീകള്‍ ഇത്തരം അനുഭവങ്ങള്‍ക്കു വിധേയരാകാറുണ്ട്. സ്ത്രീകളുമായി മുട്ടിയുരുമ്മിനിന്ന് അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നതാണ് ഫ്രോട്ടറിസം. ലൈംഗികായവയവം സ്ത്രീകളുടെ ശരീരത്തില്‍ ഉരസുന്നതിലൂടെയും ഇവര്‍ ആനന്ദം കണ്ടെത്തുന്നു. ഇവര്‍ ആള്‍ക്കൂട്ടമുളള സ്ഥലങ്ങളിലാണു പോകുന്നത്. ഇത്തരം സ്ഥലങ്ങളില്‍ പോയി സ്ത്രീകളെ മുട്ടിയുരുമ്മിയും തലോടിയുമൊക്കെ തൃപ്തിനേടുന്നു.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു സംതൃപ്തി നേടുന്നവരാണ് എക്‌സിബിഷനിസ്റ്റുകള്‍. എക്‌സിബിഷനിസം എന്നാണ് ഈ ലൈംഗികവൈചിത്ര്യത്തിന്റെ പേര്. വനിതാ ഹോസ്റ്റലുകളുടെയും സ്‌കൂളുകളുടെയും കോളജുകളുടെയും സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങളുടെയും മുന്നില്‍ ഇവര്‍ പോയി മൂത്രം ഒഴിക്കുന്നതുപോലെ നില്‍ക്കും. സ്ത്രീകളോ പെണ്‍കുട്ടികളോ വരുമ്പോള്‍ അവര്‍ക്കു മുമ്പിലേക്കു തിരിഞ്ഞു തന്റെ ലൈംഗികാവയവം കാണിക്കുകയും ആ സമയത്തു സ്വയംഭോഗം ചെയ്തു സുഖം നേടുകയും ചെയ്യുന്നു. ഇതു കാണുന്ന സ്ത്രീകള്‍ ഞെട്ടും. ഈ ഞെട്ടല്‍ ഇവരെ കൂടുതല്‍ ലൈംഗികാനന്ദത്തിലെത്തിക്കുന്നു.

പൊതുവായി കണ്ടുവരുന്ന മറ്റൊരു രതിവൈകൃതമാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം. വീടുകളുടെ കിടക്കറകള്‍, സ്ത്രീകളുടെ കുളിക്കടവുകള്‍ അല്ലെങ്കില്‍ ബാത്ത് റൂം തുടങ്ങിയ ഇടങ്ങളില്‍ ഒളിഞ്ഞുനോക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരാണ് ഇവര്‍. പലപ്പോഴും ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്യാറുമുണ്ട്. തല്ല് കൊണ്ടു കഴിഞ്ഞാല്‍ ഇവര്‍ കുറച്ചു നാളുകള്‍ അടങ്ങിയിരിക്കും. പിന്നീട് വീണ്ടും ഒളിഞ്ഞുനോട്ടം തുടരുന്നു.

സമൂഹത്തിന് ഏറ്റവും ദോഷകരമായ രതിവൈകൃതമാണ് പെഡോഫീലിയ. കുട്ടികളെ ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണിവര്‍. ബാല്യം വിട്ട് കൗമാരത്തിലേക്ക് വളരുന്ന കുട്ടികളെ അല്ലെങ്കില്‍ അതിലും ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നു. കുട്ടികളെ മാത്രമാണ് ഇവര്‍ക്ക് താല്‍പര്യം. കൂടാതെ, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉപയോഗിക്കുന്നവരുണ്ട്. ഇവര്‍ സ്‌കൂളുകളുടെ സമീപം പോയി നിന്നു മിഠായിയൊക്കെ നല്‍കി കുട്ടികളുമായി ചങ്ങാത്തം കൂടി അവരെ ദുരുപയോഗം ചെയ്യും. സ്വന്തം വീടുകളില്‍ പോലും ഇത്തരക്കാരില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരല്ല. അയല്‍പക്കക്കാര്‍ അല്ലെങ്കില്‍ അകന്ന ബന്ധുക്കളൊക്കെയായിരിക്കും ഇവര്‍. വീട്ടുകാരുമായി ഇവര്‍ നല്ല ബന്ധത്തിലായിരിക്കും. കുട്ടികളുമായും ഇവര്‍ ചങ്ങാത്തം കൂടി മയക്കിയെടുത്തിട്ട് അവരെ ദുരുപയോഗം ചെയ്യും.

പങ്കാളിയെ വേദനിപ്പിച്ചു ലൈംഗികാനന്ദം കണ്ടെത്തുന്നതാണ് സെക്ഷ്വല്‍ സാഡിസം എന്നറിയപ്പെടുന്നത്. ഇണയ്ക്കു വേദന അനുഭവിക്കുമ്പോള്‍, അല്ലെങ്കില്‍ ഇണയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുമ്പോള്‍ ഇവര്‍ക്കു വികാരതീവ്രത വര്‍ധിക്കുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവര്‍ ഇത്തരം രതിവൈകൃതമുളളവരാണ്. ഇവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണ്. അതായത് സാഡിസമുളള ആള്‍ക്കാരാണ്. സ്ത്രീ ഒരിക്കലും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ നിന്നുകൊടുക്കില്ല. ബലാല്‍ക്കാരമായി അവളെ പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ തടസ്സപ്പെടുത്തുകയും നിലവിളിക്കുകയും ചെയ്യും. സ്വാഭാവികമായും ഏതൊരു പുരുഷന്റെയും ഉദ്ധാരണം ഈ സമയത്തു നഷ്ടപ്പെടും. മനസ്സിന്റെ ശ്രദ്ധ മാറിപ്പോകും എന്നാല്‍, സാഡിസ്റ്റ് മെന്റാലിറ്റിയുളളവര്‍ക്ക് ഈ സാഹചര്യത്തില്‍ അവരുടെ ലൈംഗികതാല്‍പര്യം വര്‍ധിക്കുന്നു.

അചേതന വസ്തുക്കളിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന രതിവൈകൃതമാണ് ഫെറ്റിഷിസം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വസ്ത്രങ്ങളെ താലോലിക്കുകയും മറ്റും ചെയ്ത് അതിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതാണു ഫെറ്റിഷിസത്തില്‍ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോയാല്‍ സംശയിക്കാം ഇത്തരക്കാരാണ് ഇതിനു പിന്നിലെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (38 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (44 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (51 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (56 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends