Widgets Magazine
28
Jun / 2017
Wednesday

സോക്സിനടിയിലെ നനഞ്ഞ തൂവാല ഭാഗ്യം കൊണ്ടുവരുമോ?

18 MAY 2017 10:10 AM IST
മലയാളി വാര്‍ത്ത

ചിലര്‍ക്കു ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയില്‍ പലതും ജീവിത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്തതാണ്. അത്തരത്തില്‍ ലോകപ്രസിദ്ധമായ ചിലരുടെ രസകരമായ വിശ്വാസങ്ങക്കെുറിച്ചറിയു. സൈക്കിളിങ്ങില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ലോറ ട്രോട്ടിന്റെ ചില ശീലങ്ങള്‍ കേട്ടാല്‍ ആരും ഒന്നു ഞെട്ടും. ഒളിമ്പിക്സിലായാലും മറ്റു മത്സരങ്ങളായാലും റേസ് തുടങ്ങുന്നതിനു മുമ്പ് ഒരു നനഞ്ഞ തൂവാല സോക്സിനും കാലിനും ഇടയില്‍ വയ്ക്കും. ഇങ്ങനെ ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഇവര്‍ കരുതുന്നു. 

ടെന്നീസ് ലോകം അടക്കിവാണിരുന്ന താരറാണി വില്ല്യംസ് സഹോദരിമാര്‍ക്കും ഉണ്ട് ഇത്തരം ചില വിശ്വാസങ്ങള്‍. താന്‍ എപ്പോഴെങ്കിലും പരാജയപ്പെട്ടാല്‍ അതു നന്നായി കളിക്കാത്തു കൊണ്ടല്ല മറിച്ചു മറ്റു ചില കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതു കൊണ്ടാണ് എന്നു സെറീന പറയുന്നു. മത്സരത്തിലെല്ലാം ഒരേ ചെരുപ്പാണ് ഇവര്‍ ഉപയോഗിക്കാറ്. അതുപോലെ തന്നെ മത്സരത്തിനായുള്ള യാത്രകളില്‍ ഒരേ ബാഗും ഉപയോഗിക്കാറുണ്ട്. ഷൂവിന്റെ ലേസ് ശരിയായി കെട്ടാത്ത അവസരങ്ങളിലും പരാജയപ്പെടേണ്ടി വന്നിട്ടുണ്ട് എന്നും സെറിന പറയുന്നു. 

പ്രശസ്ത ബീറ്റില്‍സ് സംഗീതഞ്ജനായ പോള്‍ മക്കാര്‍ട്ടിന്റെ വിശ്വാസം മറ്റൊരു തലത്തിലാണ്. ഒരു മൈനയേ കണ്ടാല്‍ ദുഖിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കും എന്നും രണ്ടെണ്ണം ഒരുമിച്ചു കണ്ടാല്‍ സന്തോഷം ഉണ്ടാകും എന്നും ഇദ്ദേഹം പറയുന്നു. അരിയാന ഗ്രാന്‍ഡെ എന്ന അമേരിക്കന്‍ പോപ് ഗായിക പറയുന്നത് അവര്‍ ഓഡീഷനുകളില്‍ പങ്കെടുക്കും മുമ്പ് ഡോനട്ട് കഴിക്കുമായിരുന്നു എന്നാണ്. ഭൂരിഭാഗം പേരും 13 എന്ന നമ്പര്‍ നിര്‍ഭാഗ്യമായി കരുതുമ്പോള്‍ അത് ഭാഗ്യമെന്നു വിശ്വസിക്കുന്നയാളാണു ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL