Widgets Magazine
23
May / 2017
Tuesday

1000ത്തോളം ഗ്രാമവാസികളുള്ള ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് പെണ്ണു കിട്ടുന്നില്ല

19 MAY 2017 03:49 PM IST
മലയാളി വാര്‍ത്ത

കേള്‍ക്കുമ്പോള്‍ തന്നെ അതഭുതം തോന്നുന്നതാണ് ഉത്തര്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അവസ്ഥ. ചെറിയ പ്രദേശമാണെങ്കിലും ഈ ഗ്രാമത്തെ കുറിച്ച് അറിയാത്തവര്‍ അടുത്ത പ്രദേശത്തും ചുരുക്കമായിരിക്കും. കാരണം 1,000ത്തോളം ഗ്രാമവാസികളുള്ള ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് പെണ്ണു കിട്ടുന്നില്ല എന്നതുതന്നെ. വിവാഹം കഴിക്കാത്തവരുടെ ഗ്രാമം എന്ന് ഈ ഗ്രാമത്തിന് പേരും കിട്ടിക്കഴിഞ്ഞു. അലഹാബാദിലെ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളൊന്നും ഈ ഗ്രാമത്തിലെ യുവാക്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, ഇവിടെ വൈദ്യുതിയും വെള്ളവും ഇല്ല. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷമായിട്ടും ഈ പ്രദേശത്തെ വീടുകള്‍ ഇപ്പോഴും പ്രാചീനകാലത്തെ സൗകര്യം മാത്രമാണ് ഉപയോഗിക്കുന്നത്.

ആയിരത്തോളം വരുന്ന ഗ്രാമവാസികളെല്ലാം വെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് ഒരു കുഴല്‍ക്കിണറിനെയാണ്. 2002ല്‍ പ്രദേശവാസികള്‍ പണം സ്വരൂപിച്ചാണ് കിണര്‍ കുഴിച്ചത്. മാറിമാറിവരുന്ന ജനപ്രതിനിധികളും സര്‍ക്കാരുമെല്ലാം ഗ്രാമവാസികളുടെ അപേക്ഷ ചവറ്റുകുട്ടയിലെറിയുകയാണ്. പാവപ്പെട്ട ഇവരുടെ പ്രതിഷേധം മാധ്യമങ്ങളില്‍ വാര്‍ത്തയുമാകാറില്ല

നേരത്തെ വിവാഹം ചെയ്തവര്‍ക്ക് ഫാനും ടെലിവിഷനുമൊക്കെ സ്ത്രീധനമായി ലഭിച്ചെങ്കിലും ഇവയെല്ലാം ഉപയോഗ ശൂന്യമാണെന്ന് ഗ്രാമവാസി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിശ്ചയിച്ച് ഉറപ്പിച്ച ഇരുപതോളം വിവാഹമാണ് മുടങ്ങിയത്. ഒരു കാരണവശാലും ഈ ഗ്രാമത്തിലെത്തി കഷ്ടപ്പെടാന്‍ കഴിയില്ലെന്നാണ് യുവതികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ ചെറുപ്പക്കാരാകട്ടെ വിവാഹം കഴിക്കാത്തവരായി തുടരുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL