പാര്‍ട്ടി വിലക്ക് മാറി; കൃഷ്ണേട്ടന് സദ്യയുണ്ടു
മൂന്ന് വര്‍ഷത്തിന് മുന്‍പ് പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഒറ്റപ്പെട്ടുപോയ കൃഷ്ണേട്ടന് സദ്യയുണ്ടു. കല്യാണമടക്കമുള്ള ചടങ്ങുകളില്‍ നിന്നും കൃഷ്ണന് അപ്രഘ്യാപിത വിലക്കുകള്‍ ഉണ്ടായിരുന്നത്. വിലക്കുകള്‍ മറന്ന് ക്ഷണിച്ചാല്‍ പുറകെ എത്തും വരരുതെന്ന് അപേക്ഷ. അത്യാവശ്യം വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനു പോലും പാര്‍ട്ടി വിലക്കുകള്‍ നിണ്ടു നിന്നിരുന്നു.
എന്നാല്‍ കഥമാറിയത് നാട്ടിലെ ഒരു വിവാഹവേദിയില്‍ വച്ചാണ്. പതിവ് പോലെ ക്ഷണവും തൊട്ടുപിന്നാലെ വരരുതെന്ന അപേക്ഷയും എത്തിയിരുന്നു. എന്നാല്‍ ചില പ്രമുഖരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടപെട്ട് ക്ഷണം എത്തി. ഒടുക്കം കല്യാണത്തിന് എത്തുകയും ചെയ്യുകയായിരുന്നു. വിവാഹ ചടങ്ങിന് എത്തിയ എംഎല്‍എ അടക്കമുള്ളവര്‍ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ആശ്വസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
2015ലാണ് സിപിഎം വിട്ട് കൃഷ്ണന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്നു മുതലാണ് നാട്ടില്‍നിന്നും അപ്രഘ്യാപിത വിലക്കാണ് കൃഷ്ണനും കുടുംബവും നേരിട്ടു തുടങ്ങുന്നത്. കഷ്ടപ്പെട്ട് ചെയ്ത കൃഷിയടക്കം പലതും വിരോധമുള്ളവര്‍ നശിപ്പിച്ചു.
https://www.facebook.com/Malayalivartha