വിമാന യാത്രക്കാരിയെ നിരന്തരം ശല്യം ചെയ്തു, അഭിഭാഷകന് അറസ്റ്റില്‍
വിമാനത്തില്‍ വച്ച് യുവതിയെ ആവര്‍ത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് മുംബയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരനും ഗുഡ്ഗാവ് സ്വദേശിയുമായ മോഹിത് കന്‍വര്‍ എന്ന അഭിഭാഷകനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. യാത്രക്കിടെ യുവതിയെ മോഹിത് നിരന്തരം ഉപദ്രവിക്കാനും ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിക്കുകയായിരുന്നു. ശല്യം സഹിക്കാനാവാതെ എയര്‍ ഹോസ്റ്റസിനോട് സീറ്റ് മാറ്റിത്തരണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതുകേട്ട് ക്ഷുഭിതനായ മോഹിത്, എന്താ നിന്നെ തൊടാന്‍ പാടില്ലേ,? തൊട്ടാല്‍ നിനക്ക് ഇഷ്ടമാവില്ലേ എന്നു ചോദിച്ചു കൊണ്ട് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് വിമാനം മുംബയില്‍ ഇറങ്ങിയ ശേഷം പൈലറ്റ് പൊലീസിനേയും സി.ഐ.എസ്.എഫിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മോഹിത്തിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha