എല്ലാം നഷ്ടമായത് വീട്ടമ്മയ്ക്കും മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്കും!
കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലജ് ഓഫീസിന് മുന്നില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ജോയിയുടെ ഭാര്യയുടെയും മക്കളുടേയും തേങ്ങല്‍ നാട്ടുകാര്‍ക്ക് നൊമ്പരമാകുന്നു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിലുള്ള മനഃപ്രയാസത്തിലാണ് കര്ഷകന് തൂങ്ങിമരിച്ചത്.
ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ നേരത്തെയും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ ജോയ്, വില്ലേജ് ഓഫിസിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് നികുതി സ്വീകരിക്കുകയായിരുന്നു. കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ പ്രശ്നങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് പിന്നില്‍ എന്നാണ് അറിയുന്നത്.
ഈ വര്‍ഷവും നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് കര്ഷകന് വില്ലേജ് ഓഫിസര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു. ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നു ജോണി പറഞ്ഞു.
ജോയിയുടെ ഭാര്യ മോളിയുടെ കരച്ചിലാണ് ചക്കിട്ടപ്പാറയെ വേദനിപ്പിക്കുന്നത്. മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഇനി എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല. കൈക്കൂലി നല്‍കാത്തതാണ് എന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഒന്നര വര്‍ഷമായി കരം അടയ്ക്കാന്‍ കയറി ഇറങ്ങിയിട്ടും അവര്‍ സമ്മതിച്ചില്ലജോയിയുടെ ഭാര്യ പറയുന്നു. അമ്പിളി, അഞ്ചു, അമല്‍ എന്നിവരാണ് ജോയിയുടെ മക്കള്‍.
https://www.facebook.com/Malayalivartha