നോമ്പ് കാലത്ത് സ്കര്‍ട്ട് ധരിച്ചതിന് പെണ്‍കുട്ടിയെ യുവാവ് ബസ്സിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചു
റമദാന് കാലത്ത് ഇറക്കം കുറഞ്ഞ പാവാട ധരിച്ചതിന് ഇസ്താന്‍ബൂളില്‍ ഒരു യുവതി ആക്രമിക്കപ്പെട്ടു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങാനായി എഴുന്നേറ്റ യുവാവ് തന്റെ മുന്നിലെ സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചു. യാതൊരു പ്രകോപനവുമില്ലാതെ തന്നെ അടിച്ച യുവാവിന്റെ നേര്‍ക്ക് പാഞ്ഞടുത്ത് ബസ്സിനുള്ളില്‍ വെച്ച് തന്നെ ആ യുവതി തിരിച്ചടിക്കുന്നുണ്ടെങ്കിലും അവളുടെ മുടിയില്‍ പിടിച്ച് പിന്നിലേക്ക് തള്ളിയിട്ട ശേഷം അയാള്‍ ബസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
പരിശുദ്ധ റമദാന് മാസത്തില്‍ ഇത്തരത്തില്‍ വേഷം ധരിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് ബസ്സിലുണ്ടായിരുന്ന ദൃക്സാക്ഷി പറഞ്ഞതായി ഡോഗന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പിന്നീടുള്ള അനേഷണത്തില്‍ യുവതിയെ മര്‍ദ്ദിച്ചത് ഏര്കാന് കിസില്റ്റസ് എന്നയാളാണ് എന്ന് പോലീസ് കണ്ടുപിടിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ ആ വേഷത്തില്‍ കണ്ടപ്പോള്‍ തനിയ്ക്ക് ലൈംഗീക ചിന്ത കടന്നുവന്നുവെന്നും യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha