'വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും'; നിഷ്കളങ്കമായ ഒരു മോഷണ വീഡിയോ കാണാം...
ഈ മോഷണം നടത്തിയത് ഒരു ചെറിയ കുട്ടിയും അവന്റെ ഉറ്റ ചങ്ങാതിയായ നായയും ചേര്‍ന്നാണ്. സംഗതി അക്ഷരാര്‍ത്ഥത്തില്‍ മോഷണമാണെങ്കിലും അതിലും ഒരു നിഷ്കളങ്കതയുണ്ട്. വിശന്നു പൊരിഞ്ഞപ്പോഴാണ് അവര്‍ ഇരുവരും ഭക്ഷണം മോഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്. റോബ് ഹെര്‍ബര്‍ട്ട് എന്നയാള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയാണ് വെര്‍ച്വല്‍ ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്നത്.
രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള ഒരു ചെറിയ കുട്ടിയും അവന്റെ ഉറ്റചങ്ങാതിയായ നായയുമാണ് വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവര്‍ക്കും വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണം തേടി പുറപ്പെട്ടു. ചെന്നെത്തിയത് റഫ്രിജറേറ്ററിന്റെ മുകളില്‍. കുഞ്ഞിനാണെങ്കില്‍ അത്ര ഉയരത്തില്‍ കൈ എത്തുകയുമില്ല. പിന്നെ അവന് ഒന്നും ചിന്തിച്ചില്ല ഉറ്റസുഹൃത്തിന്റെ പുറത്തു കയറി കൂളായി ഫ്രിഡ്ജ് തുറന്നു. അതിനുള്ളിലെ വസ്തുക്കള്‍ കണ്ടു കണ്ണുതള്ളി അവന് നില്ക്കുമ്പോള് ഇതിനകം തന്നെ ബോറടിച്ചു പോയ നായ ഫ്രിഡ്ജില്‍ പിടിച്ചു നില്ക്കുന്ന ചെക്കനെ നൈസായി ഒഴിവാക്കിയിട്ട് കടന്നു കളഞ്ഞു.
പയ്യന്‍സ് ആളു മിടുക്കനായതുകൊണ്ട് അവന് ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടില്‍ പിടിച്ചു തൂങ്ങിക്കിടന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ ഏഴുകോടിയിലധികം പ്രാവശ്യം ആളുകള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha