നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ?
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ധനബില്ലിലെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ ശ്രമകരമല്ലാതെ പാസാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂലൈയിലേക്കു നീട്ടിയത്. ധനബില്ലിന് ലോക് സഭയുടെയും രാജ്യസഭയുടെയും അനുമതി നിര്‍ബന്ധമാണ്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.
ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം
ഇന്‍കം ടാക്സ് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ പോയി E Filing എന്ന സൈറ്റ് എടുക്കണം. അതില്‍ ഇടതു വശത്തായിട്ട് സര്വീസെസിനു ചുവടെ ലിങ്ക് അധാര് എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കപ്പെടും.
PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുക
Aadhaar Number ടൈപ്പ് ചെയ്യുക
Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ തന്നെ പേര് ടൈപ്പ് ചെയ്യുക
അതിനു ശേഷം Captcha code ചേര്‍ക്കണം.
അവസാനമായി Link ആധാര്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അതിനു ശേഷം ആധാറുമായി കണക്ട് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ വരുന്ന O T P code ടൈപ്പ് ചെയ്ത് ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ ആധാറും പാന്‍ കാര്‍ഡും വിജയകരമായി ലിങ്ക് ചെയ്തു എന്നു വരും.
ഇനി നിങ്ങളുടെ പേര്, ആധാര്‍ കാര്‍ഡിലുള്ളതും പാന്‍ കാര്‍ഡിലുള്ളതും വ്യത്യസ്തമെങ്കില്‍ ഇതു പോലൊരു ലിങ്ക് സ്ക്രീനില്‍ പോപ് അപ്പ് ആകും. പേരിനു മാറ്റമുണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ ഒപ്ഷന്‍ തെരഞ്ഞെടുക്കുക. അത് നിങ്ങളെ Aadhar self service Update Portal ലേക്കാണ് കൊണ്ടു പോകും. അവിടെ കാണുന്ന ബോക്സില്‍ നിങ്ങളുടെ ശരിയായ പേര് ഇംഗ്ലീഷില്‍ തെറ്റു കൂടാതെ കൃത്യമായി എഴുതുക. അതിനുശേഷം സബ്മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ് പ്രസ് ചെയ്യണം.
നിങ്ങള്‍ പേര് modifyചെയ്യുകയാണെങ്കില്‍ അതിനു വേണ്ട തെളിവായി ഒരു ഫോട്ടോ ഐഡി (Proof of Identity സെലക്ട് ചെയ്യുക) തെരഞ്ഞെടുത്തു അത് UIAI Website ലേക്ക് അപ്ലോഡ് ചെയ്യുക. അതിനുശേഷം വരുന്ന Confirmation Dialogue Box ല്‍ കാണുന്ന YES ല്‍ ക്ലിക്ക് ചെയ്യുക. കുറച്ചു കഴിയുമ്പോള്‍ സ്ക്രീനില്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്തു കൊണ്ട് ഒരു Confirmation വരും. അത് പ്രിന്റ് എടുത്തോ ഡൗണ്‍ലോഡ് ചെയ്തോ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha