''ഞാന്‍ നിന്റെ അമ്മയെ കല്യാണം കഴിക്കട്ടെ..?യുവാവിന്റെ ചോദ്യം കേട്ട് കുട്ടി നല്കിയ മറുപടി എന്തെന്നറിയണ്ടേ?
ഏഴ് മാസത്തെ തീവ്രമായ പ്രണയത്തിന് ശേഷം ഗ്രാന്റ് ട്രിബറ്റ് മുട്ടിന്മേല് നിന്ന് കൊണ്ട് തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തു. അതിന് ശേഷം യുവതിയുടെ മകള്‍ക്ക് നേരെ തിരിഞ്ഞ് ചോദിച്ചു,ഞാന്‍ നിന്റെ ഡാഡിയായിക്കോട്ടെ..?. 29-കാരനായ ട്രിബറ്റ് ഒരു ബാധ്യത തന്നെയാണ് ആ കൊച്ച് പെണ്‍കുട്ടി എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ഒരു കുട്ടിയുള്ള കസാന്ദ്ര രേഷാറിനെ പ്രണയിക്കാനും വിവാഹം ചെയ്യാനും മുന്നിട്ടിറങ്ങിയത്. അത് കൊണ്ട് തന്നെയാണ് ആ കൊച്ചു പെണ്‍കുട്ടിയുടെയും വിവാഹത്തിനും കുട്ടിയുടെ പിതാവാകാനും സമ്മതം ചോദിച്ചത്.
ഒരു ദിവസം പ്രഭാത ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് ട്രിബറ്റും കസാന്ദ്രയും മകളുമായി പുറത്തേയ്ക്ക് പോയത്. ഭക്ഷണം കഴിച്ച ശേഷം മൂവരും നടന്ന് ഒരു തടി കൊണ്ടുള്ള പാലത്തിലേക്ക് പോയി. അവിടെ നിന്നുമാണ് ട്രിബറ്റ് മുട്ടിന്മേല് നിന്ന് ഇരുവരെയും പ്രൊപ്പോസ് ചെയ്തത്.
കസാന്ദ്രയെ പ്രൊപ്പോസ് ചെയ്ത ശേഷം അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു,''അഡ്രിയാന..ഞാന്‍ നിന്റെ അച്ഛനാകുന്നതില്‍ നിനക്കു സമ്മതമാണോ?ജീവിതാവസാനം വരെ നിന്നെ സംരക്ഷിച്ച് കൊള്ളാമെന്ന് വാക്ക് തരുന്നു...പെട്ടെന്ന് തന്നെ തുള്ളിച്ചാടിക്കൊണ്ട് അഡ്രിയാന അവളുടെ അമ്മയോട് പറഞ്ഞു പറഞ്ഞു,''അവസാനം എനിക്കൊരു അച്ഛനെ കിട്ടി അമ്മേ''...അവസാനം ഒരു ഡയമണ്ട് നെക്ളേസ് സമ്മാനിച്ചാണ് ട്രിബറ്റ് മടങ്ങിയത്.
https://www.facebook.com/Malayalivartha