പ്രകൃതി വിരുദ്ധ ലൈംഗികതയുടെ അനന്തരഫലമാണോ ഇത്?
ചെമ്മരിയാടിന്റെ പ്രസവത്തില്‍ ജനങ്ങള്‍ പേടിച്ചിരിക്കുകയാണ്. പാതി മനുഷ്യന്റേയും പാതി ആടിന്റേയും രൂപത്തില്‍ ജനിച്ച ചെമ്മരിയാട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദക്ഷിണാഫ്രിക്കയിലെ ലേഡി ഫ്രെരെ ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. എന്നാലിത് ദുര്‍മന്ത്രവാദത്തിന്റെയോ പ്രകൃതിവിരുദ്ധ ലൈംഗികതയുടെയോ അനന്തരഫലമാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
ജീവനില്ലാതെ ജനിച്ച ആട്ടിന്‍കുട്ടിയുടെ ശരീരത്തില്‍ കൈകാലുകളും കുളമ്പുമുണ്ടായിരുന്നു. തലയും ശരീരവും വീര്‍ത്ത നിലയിലായിരുന്നു. മാത്രമല്ല ഇളം റോസ് നിറമായിരുന്നു ശരീരത്തിന്. സംഭവമറിഞ്ഞെത്തിയ വെറ്റിനറി വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗര്ഭാരംഭത്തില് പിടിപ്പെട്ട റിഫ്റ്റ് വാലി ഫീവര്‍ എന്ന രോഗമാണ് ആട്ടിന്‍കുട്ടിയുടെ രൂപം വികൃതമാകാന്‍ കാരണമായതെന്ന് അറിയിച്ചു. മഴക്കാലത്താണ് ഇത്തരത്തിലുള്ള രോഗം ആടുകളില്‍ ബാധിക്കുന്നത്.
ചെമ്മരിയാടിന്റെ ഗര്‍ഭകാലം സാധാരണ അഞ്ചു മാസമാണ്. ഈ സമയത്ത് ശരീരത്തില്‍ കടന്നുകൂടുന്ന വൈറസ് രക്തത്തിലൂടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ ബാധിക്കുന്നതാണ് ഇത്തരത്തിലുള്ള രോഗത്തിനു കാരണമാകുന്നത്. ഇതു സംബന്ധിച്ച് ആരും പേടിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha