Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളനോട്ട് കേസ് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാന്‍ വരട്ടെ; വേറെയും ഉണ്ട് കേസുകള്‍

27 JUNE 2017 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്ത് നിരവധി കള്ളനോട്ടടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയെയൊക്കെ ഉന്‍മൂലനം ചെയ്യാന്‍ കരുക്കള്‍ നീക്കുന്ന പാര്‍ട്ടില്‍ നിന്നുതന്നെ ഇത്തരം കള്ളനോട്ടടി കേസുകള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ എന്തുചെയ്യും. കഴിഞ്ഞ ദിവസം തൃശൂര്‍ മതിലകത്ത് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങളാണ് കള്ളനോട്ടടിച്ച കേസില്‍ പിടിയിലാകുന്നത്. രാജ്യത്തെ കള്ളപ്പണക്കാര്‍ക്കെതിരെ നടന്ന സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇവര്‍ എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്. യുവമോര്‍ച്ച നേതാക്കളായ രാകേഷ്, രാജീവ് എന്നിവരാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം രാജ്യത്താകമാനം നിരവധി കേസുകളാണ് ബിജെപിക്കെതിരെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നിരുന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഈ നിരോധനം മൂലം ജനങ്ങള്‍ എത്രമാത്രം വലഞ്ഞു എന്നുള്ളത് ഓരോരുത്തരുടെയും അനുഭവം കൊണ്ടുതന്നെ അവര്‍ക്ക് മനസ്സിലായതാണ്. നിരോധനം കൊണ്ടുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും 50 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും അതില്‍ പരാജയപ്പെട്ടാല്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും അടുത്ത ദിവസം ഒരു പൊതുയോഗത്തില്‍ അദ്ദേഹംതന്നെ പ്രഖ്യാപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞിട്ടും അന്ന് നോട്ട് നിരോധനം സൃഷ്ടിച്ച ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സകലമേഖലകളിലും പ്രതിസന്ധിയും തകര്‍ച്ചയും വര്‍ധിക്കുകയാണ് ഉണ്ടായത്. ഈ പ്രശ്‌നങ്ങളോക്കെ പരിഹരിക്കേണ്ടവരാണ് ബിജെപി നേതാക്കള്‍ എന്നാല്‍ അവര്‍തന്നെയാണ് ഇതുപോലുള്ള കേസുകളില്‍ പെട്ടിരിക്കുന്നതും. ഇതിനെ ഒറ്റപ്പെട്ട ഒരു സംഭവമായി ചിത്രീകരിക്കാന്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുമ്പോള്‍ ഇത് വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന കാര്യം മനസ്സിലാക്കണം. രാജ്യത്താകമാനം നിരവധി കേസ്സുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതും ബിജെപി നേതാക്കളുടെ പേരില്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

സേലം ജില്ലയിലെ ബി.ജെ.പി യുവജന സെക്രട്ടറിയായ ജെ.വി.ആര്‍ അരുണ്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും 900 ല്‍ പരം കള്ളനോട്ടുകള്‍ പിടിച്ചെടുത്തതും ഒരു ഒറ്റപ്പെട്ട സംഭവമല്ല. നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ട് ഇദ്ദേഹം ഒരു പ്രസ്താവനയും നടത്തിയിട്ടുണ്ടായിരുന്നു. 'എന്റെ രാജ്യത്തിന്റെ പുരോഗതിക്കായി ഞാന്‍ ഒരു നിരയില്‍ നില്‍ക്കാന്‍ തയ്യാറാണ്'. ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നവര്‍ തന്നെ ഇതിനായി ഇറങ്ങി പുറപ്പെട്ടാലോ എന്നുള്ള ചോദ്യമാണ് ഇവിടെ നിഴലിക്കുന്നത്.

അതുപോലെതന്നെ നവംബര്‍ 30 ന് കര്‍ണാടകയില്‍ മുപ്പതോളം അസ്സോസിയേറ്റുകളില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനെ പറ്റിയുള്ള തുടര്‍ അന്വേഷണത്തില്‍ നിന്ന് 4.7 കോടി രൂപ യുടെ പുതിയ 2,000 നോട്ടുകളും, 7 കിലോ സ്വര്‍ണ്ണവും 90 ലക്ഷത്തിലധികം വരുന്ന പഴയ നോട്ടുകളും പിടിച്ചെടുത്തതായി ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബാംഗ്ലൂരു ഡിവിഷന്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യം മുഴുവന്‍ ഇതുപോലെ പല അറസ്റ്റുകളും നടക്കുന്നുണ്ട്. ഇതിലൊക്കെ പ്രതികളാകുന്നത് ബി.ജെ.പി മന്ത്രിമാര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരാണ്. പല സംസ്ഥാനങ്ങളിലായി 33 ബി.ജെ.പി നേതാക്കളാണ് ഇതുവരെ കള്ളനോട്ട് കള്ളപ്പണ കേസുകളില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതൊന്നും ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതുപോലുള്ള അവസരങ്ങളില്‍ കൂടുതല്‍ ന്യായീകരിക്കാന്‍ നില്‍ക്കാതെ അത് തെറ്റുതന്നെയാണ് അവിടെ പിഴവ് ഉണ്ടായിട്ടുണ്ട് എന്ന് പറയുവാനുള്ള ഒരു മനോഭാവം ഇനിയെങ്കിലും നേതാക്കള്‍ക്ക് ഉണ്ടാകണം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (2 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends