സഹപ്രവര്‍ത്തകയോട് അഭിഭാഷകന് കാട്ടിക്കൂട്ടിയത്!
രണ്ടു മാസത്തിലധികമായി സഹപ്രവര്‍ത്തകനായ അറുപത്തിയഞ്ച് വയസുകാരന് അഭിഭാഷകന് 39-കാരിയായ യുവതിയെ പലതവണ മാനഭംഗപ്പെടുത്തിയതായി പരാതി. താനെ കോടതിയിലെ അഭിഭാഷകനായ അരുണ്‍ ജലി സാദ്ഗിയാണ് പ്രതിസ്ഥാനത്തുള്ളത്.
യുവതിയെ പല സ്ഥലങ്ങളില്‍ വച്ച് നിര്‍ബന്ധിച്ച് ബലാത്സംഗം ചെയ്യുകയും ഫോട്ടോകള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. തന്നേയും ഭര്‍ത്താവിനേയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ലൈംഗീകബന്ധത്തിലേര്പ്പെട്ടിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നല്കി.
അന്വേഷണം നടന്നു കൊണ്ടിരിക്കെ യുവതി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അരുണ്‍ ജലി സാദ്ഗി യുവതിക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ആ കേസും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha