Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.22 inr 1 aud = 50.63 inr 1 eur = 81.40 inr 1 gbp = 93.21 inr 1 kwd = 222.46 inr 1 qar = 18.38 inr 1 sar = 17.84 inr 1 usd = 66.91 inr

കാവ്യയുടെ അറസ്റ്റ് ചോദിച്ച് വാങ്ങുന്നോ? ദിലീപിന്റെ നിസഹരണം വിനയാകുന്നത് കാവ്യയ്ക്ക്

15 JULY 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

മരണത്തെ അതിജീവിച്ച ഏഴുവയസ്സുകാരൻ; ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ സ്വീകരിച്ചത് അഞ്ച്‌ അവയവങ്ങൾ

'നിങ്ങളുടെ പ്രെഗ്‌നന്‍സി ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണ്', ഇത് കേട്ട് കേട്ട് മടുത്തിരിക്കയായിരുന്നു ആ ആംഗ്ലോ ഇന്ത്യന്‍ ദമ്പതികള്‍...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ച ദിലീപ് പൊടുന്നനെ നിസഹരണം ആരംഭിച്ചതോടെ പോലീസ് തങ്ങളുടെ നിലപാട് ശക്തമാക്കി. അന്വേഷണം കാവ്യാ മാധവനിലേക്ക് നീട്ടാനാണ് പൊലീസ് തീരുമാനം. ദിലീപും കാവ്യയും പൊലീസിന് നല്‍കിയ മൊഴികളില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ തിരക്കാനാണ് തീരുമാനം. അടുത്ത ചോദ്യം ചെയ്യലിലും കാവ്യയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ലെങ്കില്‍ പൊലീസ് ദിലീപിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റ് ചെയ്യാന്‍ മതിയായ കാരണമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

കാവ്യയെ ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ഉടന്‍ ചോദ്യം ചെയ്യും. കാവ്യയുടെ കാക്കനാട്ടുള്ള സ്ഥാപനമായ ലക്ഷ്യയില്‍ നിന്നുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ ലഭിക്കാത്തതാണ് മുഖ്യതടസം. സിഡാറ്റില്‍ പരിശോധനയ്ക്ക് അയച്ച സി.സി.ടി.വി.ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങളെടുക്കും. ഇവിടെ പള്‍സര്‍ സുനി എത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കാവ്യയെ അറസ്റ്റ് ചെയ്യും. അമ്മ ശ്യാമളയേയും പ്രതിയാക്കും. ഈ തെളിവ് കിട്ടും വരെ ദിലീപിന് ജാമ്യം നല്‍കരുതെന്ന് കോടതിയോട് പൊലീസ് ആവശ്യപ്പെടും. തെളിവ് നശിപ്പിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഇത്. ഗൂഢാലോചനയില്‍ ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. അന്ന് സിസിടിവി പരിശോധിച്ചിരുന്നുവെങ്കില്‍ ദൃശ്യങ്ങള്‍ കിട്ടുമായിരുന്നു.

നടിയെ ആക്രമിച്ചതിന് അഞ്ചു ദിവസത്തിനുശേഷം പള്‍സര്‍ സുനിയും നാലാംപ്രതി വിജേഷും കൂടി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ ഏല്‍പ്പിക്കാന്‍ ചെന്നിരുന്നതായാണ് സുനിയുടെ മൊഴി. ഇത് ഉറപ്പാക്കാനാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. വെള്ളിയാഴ്ചയോടെ ദിലീപ് കൂടുതല്‍ ഉല്ലാസവാനായിരിക്കയാണ്. ചോദ്യങ്ങളോട് തമാശകലര്‍ന്ന മറുപടികള്‍മാത്രം. ചോദ്യംചെയ്യലിനോട് സഹകരിക്കരുതെന്ന നിര്‍ദ്ദേശം കിട്ടിയതായാണ് സൂചന. ഈ സാഹചര്യത്തിലാണ് കേസില്‍ കാവ്യയുള്‍പ്പെടയുള്ളവരെ ഉള്‍പ്പെടുത്താനുള്ള നീക്കം. ദിലീപിന്റെ സഹോദരന്‍ അനൂപിനെതിരേയും നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനൂപിനേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ്, പള്‍സര്‍ സുനിക്കു നല്‍കിയെന്നു പറയപ്പെടുന്ന ക്വട്ടേഷന്‍ തുക കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. പണം കണ്ടെത്താന്‍ സുനിയുടെ വീട്ടില്‍ പൊലീസെത്തി. അമ്മയുടെ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു പരിശോധന നടത്തിയത്. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം, ചിട്ടി ഇടപാടിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ പറഞ്ഞു. ഇത് പൊലീസ് മുഖവലിയ്‌ക്കെടുത്തിട്ടില്ല. പള്‍സറിന്റെ സഹോദരിയേയും പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (5 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (6 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (6 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (8 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (9 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (9 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (10 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (10 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (10 hours ago)

Malayali Vartha Recommends