പ്രദേശവാസി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ദൂരദര്ശന് ജീവനക്കാരിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു
ദൂരദര്ശന് ജീവനക്കാരിയുടെ തലയില്‍ തെങ്ങു വീണ സംഭവത്തില്‍ പ്രദേശവാസികള്‍ രംഗത്തെത്തി. അപകടകരമായ ചുറ്റുപാട് ആണെന്ന് പരാതി നല്‍കിയിട്ടും അധികൃതരെ അറിയിച്ചിട്ടും അവര്‍ അനങ്ങിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വളരെക്കാലമായി തെങ്ങ് ഏത് നിമിഷവും മറിഞ്ഞ് വീഴാമെന്നായിരുന്നു സ്ഥിതിയുണ്ടായിരുന്നതെന്ന് പ്രദേശവാസിയായ അവിനാഷ് പോള്‍ രംഗത്തുവന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദൂരദര്ശന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥയായ കാഞ്ചന്‍നാഥിന്റെ തലയില്‍ തെങ്ങ് ഒടിഞ്ഞ് വീണ് കൊല്ലപ്പെട്ടത്. ഇത്തരം അപകടം നടന്നാല്‍ മാത്രമെ അധികൃതര്‍ അനങ്ങു എന്നാണ് സൂചിപ്പിക്കുന്നത് എന്നാണ് കാണിക്കുന്നത്.
ജനുവരി മുതല്‍ താന്‍ ദുരന്ത നിവരണസേനയെ ഇതുസംബന്ധിച്ച് വിളിക്കാറുണ്ടെന്നും. പരാതിയെ തുടര്‍ന്ന് ഒരു സംഘം വന്ന് പ്രദേശം പരിശോധിക്കുകയും ചെയ്തതായും പ്രദേശവാസിയായ ഒരാള്‍ ഒരു ദേശീയ മാധ്യമത്തോട് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഫെബ്രുവരിയിലും സമാനമായി പരാതി നല്‍കിയിരുന്നതായും അയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha