വിന്‍ഡോസില്‍ നിന്ന് പെയിന്റ് അപ്രത്യക്ഷമാകുന്നു
ഒരു തലമുറ മുഴുവന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉപയോഗിച്ച പെയ്ന്റ് എന്ന ഫീച്ചര്‍ വിന്‍ഡോസ് നിര്‍ത്തലാക്കാന്‍ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും 'പെയിന്റ്' എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുന്നത്.
പെയിന്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിക്കുന്നത്. പെയിന്റ് എന്ന ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് പെയിന്റ് ഒഴിവാക്കും. എന്നാല്‍ വിന്‍ഡോസ് സ്റ്റോറുകളില്‍ നിന്ന് പെയിന്റ് ലഭിക്കും. പെയിന്റിന്റെ 3ഡി ഫീച്ചര്‍ ആയിരിക്കും ലഭ്യമാകുക.
1985 ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റല്‍ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിന്റ് എത്തിയത്. വിന്‍ഡോസ് 98 ന്റെ വരവോടെയാണ് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 3ഡി ചിത്രങ്ങള്‍ വരക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിന്റ് ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റിന്റെ തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha