Widgets Magazine
18
Jul / 2018
Wednesday
Forex Rates:

1 aed = 18.63 inr 1 aud = 50.55 inr 1 eur = 79.80 inr 1 gbp = 89.72 inr 1 kwd = 226.10 inr 1 qar = 18.80 inr 1 sar = 18.24 inr 1 usd = 68.42 inr

പണത്തിന് മുമ്പില്‍ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് തെറ്റിപ്പോയി; പരിവേദനവുമായി നിസാമിന്റെ ഭാര്യ രംഗത്ത്

12 AUGUST 2017 12:03 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് തൃശൂരിലെ ശോഭാ സിറ്റിയില്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി നിസാം കൊലപ്പെടുത്തിയത്. ആ ആക്രമണ സമയത്ത് എല്ലാം കണ്ടു നിന്ന സാക്ഷിയാണ് നിസാമിന്റെ ഭാര്യ അമല്‍. അമല്‍ കേസില്‍ നിന്നൊഴിവായത് തലനാരിഴയ്ക്കാണ്. കോടതി കടുത്ത ശിക്ഷ തന്നെ നിസാമിന് നല്‍കി. ആഡംബരക്കാറുകളില്‍ കറങ്ങി നടന്ന നിസാം ഇപ്പോള്‍ കണ്ണൂരിലെ ജയിലിലാണ്. പരമാവധി 14 കൊല്ലം വരേയേ നിസാം ശിക്ഷ പ്രതീക്ഷിച്ചുള്ളൂ. എന്നാല്‍ കോടതി നല്‍കിയത് 35 കൊല്ലത്തിലധികം തടവ്.

പണത്തിന്റെ കൊഴുപ്പില്‍ സൗന്ദര്യ റാണിയായി വിലസിയ അമല്‍ ഇന്ന് തന്റേ ഭര്‍ത്താവിനായി കേഴുകയാണ്. ഞങ്ങള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നീതിയും നിഷേധിക്കപ്പെടുന്നു. ഇനിയെങ്കിലും മാധ്യമ വിചാരണ അവസാനിപ്പിക്കണം. ചന്ദ്രബോസ് കൊല്ലപ്പെട്ട നാളുകളില്‍ പോലും പ്രതികരണത്തിന് തയ്യാറാകാതിരുന്ന അമല്‍ ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. തന്റെ ഭര്‍ത്താവിന്റെ മോചനമാണ് ലക്ഷ്യമിടുന്നത്. നിസാമിനെ കുടുക്കിയെന്നാണ് ഭാര്യയുടെ വാദം.അഡംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. എപ്പോഴും അടിപൊളി ലുക്കില്‍ യാത്ര ചെയ്തിരുന്ന അമല്‍. എന്നാല്‍ ഭര്‍ത്താവിന്റെ ജയില്‍ വാസം ഈ യുവതിയെ തീര്‍ത്തും സാധാരണക്കാരിയാക്കി മാറ്റിയിരിക്കുന്നു. പഴയ മെയ്ക് അപ്പ് ഒന്നും ഇപ്പോഴുള്ള ഫോട്ടോയില്‍ ഇല്ല. തീര്‍ത്തും പുതിയ മുഖം. താങ്ങാവുന്നതിനപ്പുറത്തേക്ക് ഇതിനകം ഞങ്ങള്‍ അനുഭവിച്ച് കഴിഞ്ഞു. ഇനിയും ഞങ്ങളെ ക്രൂശിക്കരുത്. അര്‍ഹമായ നീതി ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. എന്തിനാണ് ഇനിയും ഞങ്ങളെ വേട്ടയാടുന്നത്.?

രണ്ട് വര്‍ഷം മുമ്പ് തികച്ചും ആകസ്മികമായി ശോഭാസിറ്റിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും ഭര്‍ത്താവ് നിസാം അറസ്റ്റിലാവുകയും ചെയ്തത് മുതല്‍ തങ്ങളുടെ കുടുംബം ഇതിന്റെ പേരില്‍ കടുത്ത യാതന അനുഭവിക്കുകയാണെന്നും അവര്‍ പറയുന്നു. ശോഭാസിറ്റിയുടെ ഗേറ്റ് തുറന്ന് കൊടുക്കാന്‍ അല്‍പ്പം വൈകി എന്ന കാരണത്താല്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ധനാഠ്യനായ നിസാം കോടികള്‍ വിലയുള്ള ആഢംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇവിടം നിന്ന് തുടക്കമിട്ട മാധ്യമ വിചാരണ ഇപ്പോഴും തുടരുകയാണ്. കടുത്ത നിയമ ലംഘനവും നീതി നിഷേധവും മൂലം ഞങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയും മറ്റ് നഷ്ടങ്ങളും വിവരിക്കാനാകില്ല.


നിസാമിന്റെ അപ്പീല്‍ ജാമ്യ ഹര്‍ജി കേള്‍ക്കാന്‍ പോലും നീതിപീഠം തയ്യാറാകുന്നില്ല. ജസ്റ്റിസ് അബ്ദുറഹീമിന്റെ ഡിവിഷന്‍ ബഞ്ച് ഈ കേസ്സ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറി. പിന്നീട് ജസ്റ്റിസ് സി.ടി രവികുമാറിന്റെ ബഞ്ചും ഒഴിവായി. ശേഷം ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ബഞ്ചിലെത്തിയെങ്കിലും, മറ്റു രണ്ടു ബഞ്ചുകളും കയ്യൊഴിഞ്ഞ കേസ്സ് കേള്‍ക്കാന്‍ അവരും തയ്യാറായില്ല. ഇതിനെല്ലാം ഒന്ന് മാത്രമാണ് കാരണം. നീതി ലഭിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങളെ ഭയക്കുകയാണ് എല്ലാവരും. സ്വാഭാവികമായും ഞങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയും പരിഗണനയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെടുകയാണ്. ഞങ്ങള്‍ക്ക് അര്‍ഹമായ നീതി നല്‍കിയാല്‍ മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാകുമെന്ന് ഭയന്ന് എല്ലാവരും ഒഴിഞ്ഞു മാറുന്നു. നിസാം ധനാഠ്യനായതുകൊണ്ട് അയാളുടെ കാര്യത്തില്‍ ഏത് നിലയില്‍ ആരിടപെട്ടാലും അതെല്ലാം വിവാദങ്ങളിലാണ് പര്യവസാനിക്കുന്നത്. ഞങ്ങളിപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.ഒരു ഭീകര കുറ്റവാളിയായി ചിത്രീകരിച്ച് കൊണ്ട് നിറംപിടിപ്പിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നതോടെ ഒരു തടവുപുള്ളിക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങള്‍ പോലും നിസാമിന് നിഷേധിക്കപ്പെടുകയാണ്. നിലവിലുള്ള കേരളാ പ്രിസണ്‍സ് റൂള്‍സ് പ്രകാരം പരോളിനും, റെമിഷനുമുള്ള അര്‍ഹത നിസാമിനുണ്ട്. 1850ഓളം തടവുകാര്‍ക്ക് റെമിഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും ആ പട്ടികയിലുണ്ടായിരുന്ന നിസാമിനെ ഇത് സംബന്ധമായി വന്ന ചാനല്‍ വാര്‍ത്ത, അതൊന്ന് കൊണ്ട് മാത്രം പട്ടികയില്‍ നിന്ന് ഒഴിവാക്കി. പരോളിന്റെ കാര്യത്തിലും സംഭവിച്ചതും ഇത് തന്നെയാണ്. മനുഷ്യാവകാശ ലംഘനമാണ് ഞങ്ങളുടെ കാര്യത്തില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഹൃദ്രോഗിയായ ഉമ്മ സുബൈദാ അബ്ദുല്‍ഖാദറിന് യാത്ര ചെയ്യാനാകില്ല. അടിയന്തിരമായി ബൈപ്പാസ് സര്‍ജറി നടത്തുന്നതിന് തിരുവനന്തപുരത്ത് നിന്ന് ഡോക്ടര്‍ ഡേറ്റ് തന്നതാണ്. ഞാന്‍ വന്നിട്ട് മതി സര്‍ജറിയെന്ന് മകനും, മകനില്ലാതെ തനിക്ക് സര്‍ജറി നടത്തേണ്ടെന്ന് ഉമ്മയും പറയുന്നു. നിസാമിന് പരോളിന് അര്‍ഹതയുണ്ട്. ചാനലുകാരെ ഭയന്ന് ജയിലധികൃതര്‍ പരോള്‍ നല്‍കാന്‍ മടിക്കുന്നു. ചാനലുകാരണല്ലോ ഇപ്പോള്‍ ഇതെല്ലാം തീരുമാനിക്കുന്നതും.അവര്‍ പറയുന്നു.ചന്ദ്രബോസ് കേസ്സ് സംബന്ധിച്ച് പുറത്തറിഞ്ഞ വാര്‍ത്തകള്‍ക്കപ്പുറത്ത് ഒരു പാട് സത്യങ്ങള്‍ മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം പുറത്ത് വരണം. ഭര്‍ത്താവ് നിസാം കുറ്റക്കാരനോ അല്ലയോ എന്ന് കണ്ടെത്തേണ്ടത് കോടതികളാണ്. തെറ്റും ശരിയും കണ്ടെത്തേണ്ടത് നീതി പീഠമാണ്. നീതിപീഠത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുഅംഗീകരിക്കുന്നു. പക്ഷേ വളരെ ആസൂത്രിതമായി നീതി പീഠത്തേയും ജനങ്ങളേയും കബളിപ്പിക്കുന്നതില്‍ ചിലര്‍ വിജയിക്കുകയാണുണ്ടായത്. ശോഭാസിറ്റിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും, നിസാം അറസ്റ്റിലാവുകയും ചെയ്തതോടെ മധ്യസ്ഥ ശ്രമങ്ങളുമായി പലരും രംഗത്ത് വന്നു. ഞങ്ങള്‍ അവരോട് സഹകരിക്കാന്‍ തയ്യാറായതായിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ പല ഗ്രൂപ്പുകളും ഭീമമായ തുക ആവശ്യപ്പെട്ടതോടെ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതായി വന്നു. മധ്യസ്ഥ ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത ഗതികേടിലായി ഞങ്ങള്‍. ചന്ദ്രബോസിന്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുത് തന്നെയാണ്. അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചെങ്കിലും മധ്യസ്ഥരായി രംഗത്ത് വന്ന ആളുകളുടെ ബാഹുല്യം ഞങ്ങളെ ആശയ കുഴപ്പത്തിലാക്കി. ഇതോടെ മധ്യസ്ഥര്‍ പലരും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.

ബിസ്സിനസ്സ് സംബന്ധമായി ആ രംഗത്ത് ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. ഭര്‍ത്താവ് നിസാമിനും ഈ നിലയില്‍ ശത്രുക്കളുണ്ടായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി ചന്ദ്രബോസ് സംഭവം ഉണ്ടായതോടെ കിട്ടിയ അവസരം വേറെ ചിലരും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയായിരുന്നു. അതിന് മാധ്യമങ്ങളെ അവര്‍ വലയിലാക്കുകയും ചെയ്തുവെന്നാണ് നിസാമിന്റെ ഭാര്യ അമല്‍നിസാം പറയുന്നത്. നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളില്‍ തുടരെ വന്ന് തുടങ്ങിയതിന് പിന്നില്‍ ഇങ്ങനെയുള്ള ഗ്രൂപ്പുകളായിരുന്നു. പത്രക്കാരും ചാനലുകാരുമെല്ലാം നേരിട്ടും അല്ലാതെയും ഇവരുടെ നിയന്ത്രണത്തിലാണെന്ന അവസ്ഥ കൈവരികയാണുണ്ടായത്. ഞങ്ങള്‍ക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതായി. മരണപ്പെട്ട ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. അയാള്‍ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് ആരും തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമില്ല. ഇതിന് മറ്റ് രേഖകളുമില്ല. മാധ്യമങ്ങളാണ് ചന്ദ്രബോസിനെ വിമുക്ത ഭടനായും, സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയായി ചിത്രീകരിച്ചത്. ചന്ദ്രബോസ് യൂണിഫോം ധാരിയുമായിരുന്നില്ല. സംഭ്രാജനകമായ പല കഥകളുമാണ് ചില മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയത്. ഭര്‍ത്താവ് നിസാമിന് 2000 ഏക്കര്‍തോട്ടവും, 10,000 കോടിയുടെ മറ്റ് ആസ്തികളുണ്ടെന്നും, 5 ലക്ഷം രൂപയുടെ ഷൂ ആണ് നിസാം ധരിക്കുന്നതെന്നും, ആളുകളെ കൊല്ലാനായി അസ്ഥികൂടം ഘടിപ്പിച്ച പ്രത്യേക തരം ബൈക്കുണ്ടെന്നും, മൂന്ന് ഭാര്യമാരുണ്ടെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. വസ്തുതകള്‍ തിരക്കാതെ മാധ്യമങ്ങള്‍ ഇപ്രകാരം വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്താണ് ഞങ്ങള്‍ക്ക് ചെയ്യാനാവുക.സംഭവ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശോഭാസിറ്റിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്തേക്ക് ഹമ്മര്‍ കാറുമായാണ് ഭര്‍ത്താവെത്തുന്നത്. ഏറെ നേരം ഹോണ്‍ മുഴക്കിയിട്ടും ഗേറ്റ് തുറക്കാതായപ്പോള്‍ ഭര്‍ത്താവ് ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായി നിസാം വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഭര്‍ത്താവ് പരിഭ്രമിച്ച് കൊണ്ട് എന്നെ ഫോണില്‍ വിളിച്ചതോടെ ഞാന്‍ അവിടേയ്ക്ക് ഓടിച്ചെന്നു. ശോഭാസിറ്റിയിലെ യൂണിഫോം ധരിച്ച നാല് സെക്യൂരിറ്റി ജീവനക്കാര്‍ ഭര്‍ത്താവ് നിസാമിനെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. ഇതിനിടയില്‍ ഗേറ്റ് തുറന്ന് നിസാം വണ്ടിയില്‍ ചാടിക്കേറി അതിശക്തമായി വണ്ടി മുന്നോട്ടെടുക്കവെയാണ് വലിയ ചില്ലു കഷ്ണവുമായി സെക്യൂരിറ്റി ക്യാബിനില്‍ നിന്നും ഏതാണ്ട് 100 അടി പിന്നിലായി നില കൊണ്ടിരുന്ന ചന്ദ്രബോസിന്റെ മേല്‍ കാറിടിക്കുന്നത്. കണ്‍ട്രോള്‍ പോയ വാഹനം അവിടെയുള്ള ഭിത്തിയിലിടിച്ചാണ് നിന്നത്. ഇത് മനപ്പൂര്‍വ്വമായിരുന്നില്ല. 

സുരക്ഷാ ജീവനക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചതാണ്. ഈ ചില്ല് കഷ്ണം പിന്നീട് പൊലീസ് കണ്ടെടുക്കുകയും, വിദഗ്ധ പരിശോധനയില്‍ അതില്‍ ചന്ദ്രബോസ്സിന്റെ ഫിംഗര്‍ പ്രിന്റ് പതിഞ്ഞതായും കണ്ടെത്തിയതാണ്. ഗുരുവായൂര്‍ എ.സി.പി ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് ചിത്രീകരിച്ചിരുന്നു. വന്‍കിട ബിസ്സിനസ്സുകാരും ധനാഠ്യരും താമസിക്കുന്ന 55 ഏക്കറില്‍ അത്യാധുനിക സൗകര്യത്തോടെ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പായ ശോഭാസിറ്റിയിലെ പ്രവേശ കവാടത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഈ സംഭവങ്ങളെല്ലാം വ്യക്തമായി പതിഞ്ഞതാണ്. പക്ഷേ പ്രവേശന ഗേറ്റിലുണ്ടായിരുന്ന ക്യാമറ പാന്നീട് ദുരൂഹമായി കാണാതായി. ഇതിനെപ്പറ്റി പൊലീസിന് ഒരു മിണ്ടാട്ടവുമുണ്ടായില്ല.

അപകട സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. ബോധപൂര്‍വ്വമാണ് ഇത്തരം നീക്കങ്ങള്‍ നടത്തിയത്. നിയമ വശങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആശുപത്രി ജീവനക്കാര്‍ അത് നശിപ്പിച്ചു എന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. അപകടങ്ങളിലും, ആക്രമണങ്ങളിലുമൊക്കെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ വസ്ത്രങ്ങള്‍ കേരളത്തിലെ ഒരാശുപത്രി ജീവനക്കാരും തിടുക്കപ്പെട്ട് നശിപ്പിച്ച സംഭവങ്ങള്‍ നേരത്തെഎവിടേയും പറഞ്ഞു കേട്ടിട്ടുമില്ല. ഇപ്രകാരം പൊലീസ് പറയുന്ന കാര്യങ്ങള്‍ ഒരു തത്വദീക്ഷയുമില്ലാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. പൊതുജനം അത് വിശ്വസിക്കാനും നിര്‍ബന്ധിതരായി. 19 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴി എടുത്തില്ല എന്ന് പൊലീസ് പറഞ്ഞത് ശുദ്ധ കളവാണ്. ഇതില്‍ ദുരൂഹതയുണ്ട്. ചന്ദ്രബോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതാണ്. പിന്നീട് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അതിനുള്ള സാഹചര്യല്ല എന്നാണ് മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചത്.
സെക്യൂരിറ്റി ജീവനക്കാര്‍ നിസാമിനെ അതിക്രൂരമായാണ് ആക്രമിച്ചത്. നിസാമിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി. അടിയേറ്റ് ചെവിയുടെ പാട തകര്‍ന്നു. പിറകില്‍ നിന്ന് കാല്‍ കൊണ്ടുള്ള ശക്തമായ തൊഴിയില്‍ ഡിസ്‌ക് ബള്‍ജുണ്ടായി. മുഖമടച്ചുള്ള അടിയില്‍ കണ്ണിന് പരുക്കേറ്റ് കാഴ്ചയും മങ്ങി. ശരീരം മുഴുക്കെ മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിലെ പരുക്കുകള്‍ നേരില്‍ കണ്ട് ബോധ്യമായതിനാല്‍ മജിസ്‌ട്രേറ്റ് സ്വന്തം കൈപ്പടയില്‍ തന്നെ ഇതെല്ലാം രേഖപ്പെടുത്തിയതാണ്. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം നിസാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോയതോടെ പരുക്കുകള്‍ ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ നിസാമിനെ അഡ്മിറ്റ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. Abolute bedstre എന്നാണ് ഡോക്ടര്‍മാര്‍ അവരുടെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വകവെക്കാതെ നിസാമിനെ ബലമായി പൊലീസ് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതിനെല്ലാം ഹോസ്പിറ്റല്‍ റെക്കോര്‍ഡ്‌സ് തെളിവുകളായുണ്ട്. അന്നത്തെ മര്‍ദ്ധനത്തിന്റെ ശാരീരിക അവശതകള്‍ ഇന്നും നിസാമിനെ അലട്ടുന്നുണ്ട്. ചന്ദ്രബോസ് സംഭവത്തെ തുടര്‍ന്ന് തിരശ്ശീലക്ക് പിന്നില്‍ ക്രൂരമായ പല ഗെയിമുകളും അരങ്ങേറിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. സത്യം പുറത്ത് വരണം.

2015 ഏപ്രില്‍ 4നാണ് കുന്ദംകുളം കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ ബിജുകുമാര്‍ നിസാമിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് നിസാമിനെതിരെ മജിസ്‌ട്രേറ്റ് മുമ്പാകെ ഞാന്‍ രഹസ്യമൊഴി നല്‍കിയില്ലെങ്കില്‍ കേസ്സില്‍ രണ്ടാം പ്രതിയാക്കി റിമാന്റ് ചെയ്യിക്കുമെന്ന് കേസന്വേഷണം നടത്തിയ പേരാമംഗലം സി.ഐ ബിജുകുമാര്‍ പറഞ്ഞപ്പോള്‍ സ്ത്രീകളുടെ മനോചാപല്യം ഏറെയുണ്ടായിരുന്ന ഞാന്‍ ശരിക്കും ഭയന്നു. സി.ഐ യുടെ ഭീഷണി തുടര്‍ന്നപ്പോള്‍ പിന്നീടൊന്നും ആലോചിച്ചില്ല. ഞാന്‍ കൂടി ജയിലില്‍ പോയാല്‍ കുട്ടികളുടെ അവസ്ഥയോര്‍ത്താണ് 164 വകുപ്പ് പ്രകാരം ഞാന്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കി. വിചാരണ കോടതിയില്‍ മൊഴി തിരുത്തിയതായി പറഞ്ഞ് എന്റെ പേരിലും കോടതി കേസ്സെടുത്തു. ഞാനും കോടതി കേറിയിറങ്ങുകയാണ്. രാഷ്ട്രീയജാതിമത ഭേദമന്യേ 'മുഹമ്മദ് നിസാം നിയമ സഹായ വേദി' എന്ന കൂട്ടായ്മക്ക് നാട്ടുകാര്‍ രൂപം നല്‍കിയപ്പോള്‍ നിസാം കോടികള്‍ വാരിയെറിഞ്ഞ് നാട്ടുകാരെ സ്വാധീനിക്കുകയാണെന്നാണ് ഒരു ചാനല്‍ കണ്ടെത്തിയത്. ഏറെ സമയം ചെലവിട്ടാണ് ഇക്കാര്യത്തില്‍ അവര്‍ ചര്‍ച്ചയും നടത്തിയത്. ഇത്തരത്തിലുള്ള മാധ്യമ വിചാരണ കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണുള്ളതെന്നും വേദനയോടെ അമല്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികതയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആകാം...  (5 hours ago)

പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍?  (5 hours ago)

ബോഡി മസാജിന്റെ ഗുണം ഒന്നു വേറെ തന്നെ...  (5 hours ago)

കരച്ചില്‍ ചര്‍ച്ചയായതോടെ കളംമാറ്റി കുമാരണ്ണ...പൊതുവേദിയില്‍ കണ്ണീരൊഴുക്കിയത് നിസഹായനായിട്ടല്ല; കോണ്‍ഗ്രസ് പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല: കുമാരസ്വാമി  (5 hours ago)

വിവാഹത്തെ കുറച്ച് പ്രിയങ്ക ചോപ്രയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാക്കള്‍ ഓടട്ടെ ഇലക്ഷന്‍ കഴിഞ്ഞു: മോഡിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകള്‍ കര്‍ഷകര്‍ നോക്കുകുത്തിയാക്കി  (6 hours ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയില്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും  (7 hours ago)

കൊലപാതകം മതവികാരം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറയാന്‍ പാര്‍ട്ടികളുടെ സൈക്കോളജിക്കല്‍ മൂവോ... അഭിമന്യു വധം തികച്ചും ആസൂത്രിതം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയും  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശം; പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത് ;സ്വാമി അഗ്നിവേശിനെതിരായ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സ്വാമി അഗ്നിവേശിന് നേരെയുള്ള ബി.ജെ.പി.യുടെയും സംഘപരിവാര്‍ വിഭാഗങ്ങളുടെയും ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി  (8 hours ago)

ജിയോഫോണ്‍ ‘മെയ്ഡ് ഇന്‍ ചൈനയല്ല’; ആരോപണങ്ങളെ പൊളിച്ചടുക്കി സത്യാവസ്ഥയുമായി ജിയോ വക്താവ് രംഗത്ത്  (8 hours ago)

12 വയസുകാരിയെ പീഡപ്പിച്ചസംഭവം ; പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചവശരാക്കി  (8 hours ago)

ശശി തരൂരിനെതിരേ വീണ്ടും യുവമോര്‍ച്ച പ്രതിഷേധം  (9 hours ago)

Malayali Vartha Recommends