Widgets Magazine
19
Aug / 2017
Saturday

സ്തനങ്ങള്‍ അമിതമായി വിയര്‍ക്കുന്നവര്‍ക്ക് റ്റാ--റ്റാ ടവ്വല്‍!

12 AUGUST 2017 12:10 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ എല്ലാ ഭാഗത്തു നിന്നും വിയര്‍പ്പ് പൊടിയാറുണ്ടെങ്കിലും ചില സ്ത്രീകളുടെ സ്തനങ്ങളുടെ അടിഭാഗത്ത് അമിതമായി വിയര്‍ക്കുന്ന അനുഭവമുള്ളവരായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് ആശ്വാസദായകമായ വാര്‍ത്തയുമായാണ് ഒരു കമ്പനി എത്തിയിരിക്കുന്നത്. സ്തനങ്ങളിലെ അമിതവിയര്‍പ്പുള്ള സ്ത്രീകള്‍ക്കു ധരിക്കാനായി പ്രത്യേകതരം ടവ്വലുകളാണ് അവര്‍ നിര്‍മ്മിച്ച് വിപണിയലിറക്കിയിരിക്കുന്നത്.

ബൂബ് ഹമൊക്ക് എന്നു കൂടി അറിയപ്പെടുന്ന ഈ ടവ്വലിന് കഴുത്തിന്റെ ഇരുവശത്തു നിന്നും തൂങ്ങി കിടക്കുന്ന രണ്ടു മടക്കുകളാണുള്ളത്. ഇവ ഇരു സ്തനങ്ങളേയും പൊതിഞ്ഞു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ തുണി സ്തനങ്ങളിലെ വിയര്‍പ്പ് ആഗിരണം ചെയ്‌തെടുക്കുന്നതോടൊപ്പം ബ്രാകളുടെ വള്ളികളുടെ അലോസരമില്ലാതെ സ്തനങ്ങളെ താങ്ങി നിര്‍ത്തുകയും ചെയ്യുന്നു.

എറിന്‍ റോബര്‍ട്‌സണ്‍ ഒരു ഡേറ്റിനായി പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അവരുടെ എയര്‍ കണ്ടീഷന്‍ യൂണിറ്റ് തകരാറിലായതിനെ തുടര്‍ന്ന് അമിതമായി വിയര്‍ക്കാന്‍ തുടങ്ങിയതാണ് ഇത്തരമൊരു ടവ്വല്‍ കണ്ടുപിടിക്കുന്നതിലേക്ക് അവരെ എത്തിച്ചത്. തന്റെ സ്തനങ്ങള്‍ക്കിടയില്‍ തുണികള്‍ തിരുകി വയ്ക്കാറുണ്ടായിരുന്നു, സ്തനങ്ങള്‍ക്കിടയില്‍ ബേബി പൗഡര്‍ അമിതമായി വാരി തൂകാറുണ്ടായിരുന്നു, ഇതൊന്നും കൂടാതെ ഒരു ടീഷര്‍ട്ട് മുഴുവനായി ഇരു സ്തനങ്ങള്‍ക്കിടയിലൂടെ കെട്ടി വച്ചു നോക്കിയിട്ടുമുണ്ടായിരുന്നുവത്രേ. പക്ഷെ ഇതൊന്നും സ്തനങ്ങള്‍ക്കിടയിലെ വിയര്‍പ്പിന് തൃപ്തികരമായ പരിഹാരം നല്‍കിയില്ല. ബേബി പൗഡര്‍ വാരി പൂശിയപ്പോള്‍ പലഹാരത്തിന് കുഴച്ച മാവാണ് താനെന്ന് തോന്നിപ്പോയതായും അവര്‍ പറയുന്നു!

പിന്നീടാണ് 2015 ല്‍ ഈ ടവ്വല്‍ നിര്‍മ്മിച്ച് അതിനായി റ്റാ-- റ്റാ ടവ്വല്‍സ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ചതെന്നും അവര്‍ പറയുന്നു. അവരുടെ ഒരു സുഹൃത്തിന് സ്തനങ്ങള്‍ക്കു താഴെ അമിതമായി വിയര്‍ക്കുന്നതിനാല്‍ കുരുക്കളും മുറിവുകളും ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഈ ടവ്വല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആ പ്രശ്‌നം തീര്‍ത്തും ഇല്ലാതായതായി അവര്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഇതു കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ ടവ്വല്‍ സൗകര്യപ്രദമാണ്. കുഞ്ഞിന് ബുദ്ധിമുട്ടുകളില്ലാതെ മുലകൊടുക്കാനാവും എന്നതു കൂടാതെ മുലയൂട്ടലിനിടെ ഇറ്റു വീഴുന്ന പാല്‍ തുള്ളികള്‍ ഇവ ഒപ്പിയെടുക്കുകയും ചെയ്യുന്നതിനാല്‍ ശരീരത്തില്‍ പാല്‍ വീണുണങ്ങുന്നതിന്റെ അസഹ്യത അനുഭവപ്പെടില്ല എന്ന ഗുണവുമുണ്ട്.

വീടിനുള്ളില്‍ തന്നെ പല കാര്യങ്ങളും ചെയ്തു നടക്കുന്ന സമയത്ത് ബ്രാ ധരിക്കുന്നത് ഒഴിവാക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതേസമയം തന്റെ സ്തനങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. അതിന് റ്റാ--റ്റാ ടവ്വല്‍സ് വളരെ അനുയോജ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വിവിധ നിറങ്ങളില്‍ ലഭ്യമാണ് റ്റാ-- റ്റാ ടവ്വലുകള്‍. ഇന്റര്‍നെറ്റില്‍ അടുത്തിടെയായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്നത് റ്റാ-- റ്റാ ടവ്വലുകളെ കുറിച്ചാണ് എന്നാല്‍ ഇതിന് ചില പരിമിതികളുണ്ട്. ബ്രായുടെ കപ്പിന്റെ വലിപ്പം എ,ബി ആണെങ്കില്‍ ആ അളവിലുള്ള റ്റാ-- റ്റാ ടവ്വലുകള്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്നതാണ് ഈ ഉല്പന്നത്തിന്റെ ഒരു ന്യൂനത. ഇവ ഇപ്പോള്‍ സി മുതല്‍ എച്ച് വരെ വലിപ്പമുള്ള കപ്പ് ഉള്ളവര്‍ക്കു മാത്രമേ ലഭിക്കൂ. അതേ കുറിച്ച് എ,ബി കപ്പ് വലിപ്പമുള്ളവര്‍ നിശിത വിമര്‍ശനമാണ് അവരുടെ സൈറ്റില്‍ ഉന്നയിക്കുന്നത്.

പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് സ്തനങ്ങളിലെ വിയര്‍പ്പ്. കുളി കഴിഞ്ഞു വന്നതിനുശേഷം തലമുടി ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി കൊണ്ടിരിക്കവേ സ്തനങ്ങള്‍ വിയര്‍ത്തൊഴുകുന്നത് വലിയ അസഹ്യതയാണ് ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണ് റ്റാ-- റ്റാ ടവ്വലുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്  (2 minutes ago)

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (17 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (20 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (3 hours ago)

Malayali Vartha Recommends