Widgets Magazine
12
Dec / 2017
Tuesday

ബോഡിബില്‍ഡര്‍ അഭ്യാസത്തിനിടെ കഴുത്തൊടിഞ്ഞ് മരിച്ചു

12 AUGUST 2017 12:31 PM IST
മലയാളി വാര്‍ത്ത

ബോഡിബില്‍ഡിങിനിടെ അഭ്യാസം നടത്തിയ ചാമ്പ്യന്‍ കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 23-കാരനായ സിഫിസോ ലുംഗെലോ തബാറ്റെയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം. ജിംനേഷ്യത്തിലേക്ക് വളരെ ആവേശത്തോടെ കടന്നുവരുന്ന സിഫിസോയെ കാണികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. ആവേശം മൂത്ത സിഫിസോ പിന്നോട്ട് മലക്കം മറിയുകയായിരുന്നു.

എന്നാല്‍, മലക്കം മറിയാനുള്ള ശ്രമത്തിനിടെ തലകുത്തിവീണു. തുടര്‍ന്ന് കഴുത്തൊടിയുകയായിരുന്നു. തലകുത്തിവീണ സിഫിയോയുടെ അടുത്തേക്ക് സംഘാടകരും മറ്റും ഓടിയെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. കഴുത്തൊടിഞ്ഞാണ് സിഫിസോ തല്‍ക്ഷണം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

പിന്നോട്ടുള്ള മലക്കംമറിയല്‍ സിഫിസോ എപ്പോഴും ചെയ്യാറുള്ളതാണെന്ന് ബോഡി ബില്‍ഡിങ് സൗത്ത് ആഫ്രിക്കയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. അത് കാണികളെയും ആവേശം കൊള്ളിക്കാറുണ്ട്. സാധാരണ നഗ്‌നപാദനായാണ് ഇത്തരം പ്രകടനങ്ങള്‍ ചെയ്യുന്നത്.

ഇത്തവണ സോക്‌സ് അണിഞ്ഞിരുന്നു. ചാട്ടത്തിനിടെ കാല്‍വഴുതിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് വെയ്ന്‍ െ്രെപസ് പറയുന്നു. ക്വാസുലു നാറ്റലിലെ ഉംലാസിയില്‍ നിന്നുള്ള സിഫിസോ 75 കിലോ വിഭാഗത്തിലെ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍കൂടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (4 minutes ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (16 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (37 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (45 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (47 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (55 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (1 hour ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (4 hours ago)

Malayali Vartha Recommends