Widgets Magazine
19
Aug / 2017
Saturday

സ്ത്രീകള്‍ ഉള്‍വസ്ത്രങ്ങള്‍ ധരിക്കേണ്ടതുണ്ടോ?

12 AUGUST 2017 01:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ ഉള്‍വസ്ത്രങ്ങള്‍ ധരിക്കേണ്ടതിനെ കുറിച്ച് ധാരാളം മിഥ്യാ ധാരണകളാണ് സമൂഹത്തിലുള്ളത്. സ്ത്രീകളുടെ ലൈംഗികാരോഗ്യം ഉള്‍വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വിചാരിക്കുന്ന വലിയൊരു വിഭാഗമുണ്ട്.

ഉള്‍വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടാത്ത അനേകം സ്ത്രീകളുണ്ട്. അതിനായി അവര്‍ പറയുന്ന ന്യായങ്ങള്‍ പലതുണ്ട്. ഉള്‍വസ്ത്രം ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുകയാണെന്ന തോന്നലാണ് തങ്ങള്‍ക്കുണ്ടാവുന്നതെന്നും അതുകൊണ്ട് അത് ഇല്ലാതfരിക്കുന്നതാണ് തങ്ങള്‍ക്ക് സുഖപ്രദം എന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഉള്‍വസ്ത്രമിടാതെ ജീന്‍സോ പാന്റോ ധരിച്ചാല്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ അവയിലുരസുമ്പോള്‍ അണുബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ഒരു വാദം. എന്നാല്‍ ആ വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ന്യൂയോര്‍ക്കിലെ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറായ ഡെ. ഗിലിയന്‍ ഡീന്‍ പറഞ്ഞത്. ബാക്ടീരിയല്‍ വജൈനോസിസ്, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ഉള്‍വസ്ത്രം ധരിക്കുന്നവര്‍ക്കും ധരിക്കാത്തവര്‍ക്കും ഉണ്ടാകാറുണ്ട്.

എന്നാല്‍ സ്വകാര്യ ഭാഗത്ത് എന്തെങ്കിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് അമിതമായ ചൊറിച്ചിലോ അസഹ്യതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രോഗം ഭേദമാകുന്നതുവരെ ഉള്‍വസ്ത്രം ഉപേക്ഷിയ്ക്കുവാന്‍ ഡോക്ടര്‍മാര്‍ തന്നെ ആവശ്യപ്പെടാറുണ്ട്.

ഗൈനക്കോളജിസ്റ്റായ ഡോ കേറ്റ് തന്റെ ബ്ലോഗില്‍ അതേ കുറിച്ച് എഴുതിയിട്ടുണ്ട്. അണുബാധയൊന്നുമില്ലാത്ത അവസ്ഥയിലും ഉള്‍വസ്ത്രം ഉപേക്ഷിക്കുന്നത് അസഹ്യതയൊന്നും ഉണ്ടാക്കുന്നില്ലത്രേ. താത്പര്യമുള്ളവര്‍ക്ക് അത് അനുകരിക്കാമെന്നും പകല്‍ അങ്ങനെ ചെയ്യാനുള്ള ധൈര്യം തോന്നുന്നില്ലെങ്കില്‍ ഉറക്കറയില്‍ അപ്രകാരം ചെയ്തു നോക്കു എന്നും അവര്‍ പറയുന്നു.യോനീഭാഗം സ്വതവേ തന്നെ നനവുള്ളതും രോമാവൃതവുമാണ്. ഉള്‍വസ്ത്രം ധരിക്കുന്നത് അതിനെ ഒന്നു കൂടി ശ്വാസം മുട്ടിക്കാനേ ഉപകരിക്കുകയൂള്ളൂ എന്നാണ് അവരുടെ പക്ഷം.

മുഴുവന്‍ സമയവും ഉള്‍വസ്ത്രം ധരിക്കുന്നത് കൂടുതല്‍ സമയം അവിടെ ഈര്‍പ്പം കെട്ടി നില്‍ക്കാന്‍ ഇടവരുത്തുകയും ഈസ്‌ററ് ഇന്‍ഫെക്ഷന് കാരണമാകുകയും ചെയ്യുമെന്നാണ് ഡോ അലിസ്സാ ഡെക്കിന്റെ അഭിപ്രായം. ഈസ്റ്റ് ഇന്‍ഫെക്ഷനെകുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അനുദിനം കൂടി വരുന്നതിനാല്‍ ദിവസത്തില്‍ അല്പ നേരമെങ്കിലും ഉള്‍ വസ്ത്രം ഉപേക്ഷിക്കുന്നത് നല്ലതാണ്.

മുഴവന്‍ സമയവും ഉള്‍വസ്ത്രം ഉപേക്ഷിക്കണമന്ന് പറയുന്നവരുടെ മറ്റൊരു വാദം ഇതാണ്. ജീന്‍സ,് പാന്റ് എന്നിവയോടൊപ്പം ഉള്‍വസ്ത്രവും ധരിച്ച് നടക്കുമ്പോള്‍ പിന്‍വശത്തു നിന്നു നോക്കിയാല്‍ പാന്റിനുള്ളില്‍ അടിവസ്ത്രത്തിന്റെ 'രേഖാ ചിത്രം' വ്യക്തമായി മനസ്സിലാക്കാനാവുമത്രേ. അങ്ങനെ കാണുന്നതാണ് നാണക്കേട് എന്നും ഉള്‍വസ്ത്രം ധരിച്ചിട്ടില്ലെങ്കില്‍ അത്തരമൊരു പ്രശ്‌നവും ഇല്ലെന്നാണ് അവരുടെ വാദം.
എന്നാല്‍ ക്യാമല്‍ ടോ (ഒട്ടകത്തിന്റെ കാല്‍ വിരല്‍) എന്നു പറയുന്ന പ്രതിഭാസം നിങ്ങള്‍ക്കുണ്ടാകാന്‍ അപ്പോഴാണ് സാധ്യത കൂടുതലുള്ളതെന്നു മറക്കേണ്ട എന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്.( വസ്ത്രങ്ങള്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് ഇറുകി പിടിച്ചു കിടക്കുമ്പോള്‍ അവയുടെ ആകൃതി വ്യക്തമായ് പുറത്തു തെളിഞ്ഞു കാണുന്ന അവസ്ഥയാണ് ക്യാമല്‍ ടോ).

ഉള്‍വസ്ത്രമില്ലാതെ ചില സാമൂഹ്യ സാഹചര്യങ്ങളില്‍ ചെന്നുപെടുകയാണെങ്കില്‍ നമ്മുടെ ചലന സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതികളുണ്ടാവുമെന്നത് സത്യമാണ്. ആഗ്രഹിക്കുന്നതു പോലെ കുനിയാനോ നിവരാനോ ഒന്നും നമുക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും സ്ഥിരമായി ഉള്‍വസ്ത്രം ഉപേക്ഷിക്കാനാഗ്രിഹിക്കുന്നുണ്ടെങ്കില്‍ വല്ലപ്പോഴുമൊക്കെ ഒന്നു പരിശീലിക്കുന്നത് നല്ലതാണത്രേ.

നിങ്ങള്‍ കൂടുതല്‍ സെക്‌സിയാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്കത് ഉപകരിക്കും, ഉള്‍വസ്ത്രം ധരിച്ചിട്ടില്ല എന്ന് ബോയ്ഫ്രണ്ടിനെ അറിയിച്ചാല്‍ അയാള്‍ക്കും അത് സെക്‌സിയായി തോന്നും, പിന്നെ മുറുക്കമുള്ള ജീന്‍സുകള്‍ ഉള്‍വസ്ത്രത്തോടൊപ്പം ധരിക്കുകയാണെങ്കില്‍ കൂടുതല്‍ മുറുകി കിടക്കും, ഉള്‍വസ്ത്രം ഇല്ലാതെയാണെങ്കില്‍ അവ വീണ്ടും വീണ്ടും ധരിക്കാം.. ഇങ്ങനെ പോകുന്നു ഉള്‍വസ്ത്രം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നവരുടെ വാദഗതികള്‍ എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്  (3 minutes ago)

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (18 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (21 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (3 hours ago)

Malayali Vartha Recommends