അപൂര്‍വ രോഗം ബാധിച്ച 23കാരിയുടെ ജീവിതരീതി കണ്ട് ലോകം മുഴുവന്‍ ഞെട്ടി
23കാരി തന്റെ അപൂര്‍വ രോഗത്തിന് ആശ്വാസം കണ്ടെത്തുന്നത് ലൈംഗികബന്ധത്തിലൂടെയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുഎസ് സ്വദേശിയായ അമന്‍ഡ മാക് ലൗഗ്ലിന്‍ എന്ന യുവതിയാണത്.
തന്റെ 13മത്തെ വയസ്സ് മുതലാണ് പെര്‍സിസ്റ്റന്റ് ജെനറ്റിയല് അറൗസല്‍ ഡിസ്ഓര്ഡര്(പിജിഎഡി) എന്ന രോഗം അമന്‍ഡയെ അലട്ടുന്നത്. ബിബിസിക്ക് വേണ്ടിയുള്ള ത്രീ ലിവിങ് ഡിഫറന്റ്ലി എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് അമന്‍ഡ തന്റെ നരകയാതന വെളിപ്പെടുത്തിയത്.
13മത്തെ വയസില്‍ ഈ രോഗം ആരംഭിച്ചിരുന്നുവെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിജിഎഡിക്കുള്ള ചികിത്സ ഇവര്‍ക്ക് ലഭിച്ചത്. കാലുകളിലും ഇടുപ്പ് പ്രദേശങ്ങളിലും കടുത്ത വേദനയാണ് ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യുവതിക്ക് ജോലി ചെയ്യാനോ വീട്ടില്‍ നിന്നും പുറത്ത് പോകാനോ സാധിക്കുന്നില്ല.
തന്റെ മകളുടെ യഥാര്‍ത്ഥ രോഗാവസ്ഥ തങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നാണ് അമ്മ വിക്ടോറിയ പറയുന്നത്. യുവതിയുടെ കാമുകനായ ജോജോയും അമന്ഡയുമായുള്ള ലൈംഗികബന്ധത്തെ താന്‍ തെറ്റായി കണ്ടിരുന്നെന്നും വിക്ടോറിയ പറയുന്നു. അമന്‍ഡ ലൈംഗിപരമായി പ്രായപൂര്‍ത്തിയായതോടെ അവള് നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ തുടങ്ങിയെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിനെ ചൊല്ലി മകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണ തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് രോഗം പിജിഎഡി ആണെന്ന് തിരിച്ചറിഞ്ഞതോടെ കുറ്റബോധം തോന്നിയിരുന്നുവെന്നും വിക്ടോറിയ പറയുന്നു.
നിലവില്‍ രോഗത്തിനായി അമന്‍ഡ് 30 വ്യത്യസ്ത തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇതിന് പുറമെ വസ്തി പ്രദേശത്തെ വേദന ശമിപ്പിക്കുന്നതിനായി യുവതി ഐസ് ഇന്‍സേര്‍ട്ടും നടത്തുന്നുണ്ട്. വേദനയുടെ യഥാര്‍ത്ഥ കാരണം ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും ഇത് സംബന്ധിച്ച കൂടുതല്‍ ഗവേഷണം അനിവാര്യമാണെന്നുമാണ് നിലവില്‍ അമന്‍ഡയെ ചികിത്സിക്കുന്ന മിച്ചിഗന്‍ യൂണിവേഴ്സിറ്റിയിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രഫസറായ ഡോ. പ്രിയങ്ക ഗുന്റ പറയുന്നത്.
https://www.facebook.com/Malayalivartha