ഈശ്വരാ..ഭഗവാനേ..എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ...
ഫേസ്ബുക്കിൽ ഇപ്പോൾ താരങ്ങളായിരിക്കുന്നത് അമ്പലനടയിൽ പൂജിക്കാനെത്തിയ കുഞ്ഞനിയനും ചേച്ചിയുമാണ്. എന്തിനാണന്നല്ലേ..? പുതിയ വണ്ടി വാങ്ങിയാൽ അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നിരത്തിലോടുന്ന വണ്ടി കാര്യമായി ഓടിച്ച് തുടങ്ങും മുമ്പ് പൂജിക്കണോ എന്ന കാര്യത്തിൽ ആരും സംശയിക്കാറുമില്ല. പക്ഷേ,വീട്ടിലോടുന്ന വണ്ടി ആരെങ്കിലും അങ്ങനെ പൂജിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ടോ?
അങ്ങനെ കളി വണ്ടി അമ്പലനടയിൽ കൊണ്ടുവന്ന് പൂജിക്കാനെത്തിയ സഹോദരങ്ങളാണ് സോഷ്യൽ മീഡിയയിൽ താരങ്ങളായിരിക്കുന്നത്. ഈശ്വരാ..ഭഗവാനേ..എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ എന്ന തലക്കെട്ടിൽ ദീപു ശശിധരനാണ് തന്റെ ഫേസ്ബുക്കിൽ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha