Widgets Magazine
21
Nov / 2017
Tuesday

2 മാസത്തെ കടുത്ത പീഢനങ്ങള്‍ക്ക് ശേഷം രക്ഷപെട്ട കൊച്ചി സ്വദേശിയായ 22 കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

12 SEPTEMBER 2017 03:44 PM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനില്‍ ജോലിക്കെത്തി 2 മാസത്തോളം സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപെട്ട കൊച്ചി സ്വദേശിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഭീകരമായ ലൈംഗീക പീഢനങ്ങള്‍ക്കും ശാരീരിക ഉപദ്രവങ്ങള്‍ക്കും ഈ പെണ്‍കുട്ടി വിധേയയാകേണ്ടിവന്നു. പലതവണ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് ശരീരത്തില്‍ വയ്ച്ചു. ഒരു ദിവസം 10 പേര്‍ക്ക് വരെ വഴങ്ങി കൊടുക്കേണ്ടി വന്നു എന്നും ഇവര്‍ പറയുന്നു.

ബ്യുട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞു ഗള്‍ഫില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി ക്രൂര പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുകയാണ്. അടുത്തിടെ കൊച്ചിയില്‍ നിന്നും ബഹ്‌റൈനില്‍ എത്തിയ യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂര പീഡനങ്ങളുടെ കഥ പുറത്തു വിട്ടത്. ബ്യൂട്ടീഷന്‍ ജോലിക്കെന്ന പേരില്‍ കെണിയില്‍ പെടുത്തിയാണ് യുവതിയെ വിദേശത്ത് എത്തിച്ചത്. 22-കാരിയായ പെണ്‍കുട്ടിയാണ് അവിചാരിതമായി ഈ പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ പെട്ടത്. ജോലി വാഗ്ദാനം ചെയ്തവരുടെ ഉറപ്പ് വിശ്വസിച്ച ഗള്‍ഫിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു.

ബഹ്‌റൈനില്‍ എത്തിയതോടെ ജോലി വാഗ്ദാനം ചെയ്തവരുടെ സ്വഭാവം മാറി. ഇവര്‍ പെണ്‍കുട്ടിയെ ഒരു ഫ്‌ലാറ്റിലേക്കാണ് എത്തിച്ചത്. ഇതൊരു പെണ്‍വാണിഭ കേന്ദ്രമാണെന്ന് മനസിലാക്കിയപ്പോഴേക്കും പെണ്‍കുട്ടി രക്ഷപെടാന്‍ കഴിയാത്ത വിധം സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിരുന്നു.

59 ദിവസങ്ങള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ തടവറയിലായിരുന്നു യുവതി. ഈ കാലയളവില്‍ പെണ്‍കുട്ടിക്ക് നൂറിലേറെ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു. നൂറു കണക്കിന് മലയാളി പുരുഷന്മാരാണ് പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിയത്. ഇവര്‍ക്ക് മുമ്പില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു ദിവസം പത്തോളം പുരുഷന്മാരാണ് ഇവര്‍ക്കായി എത്തുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു. അറബികളും കുറവായിരുന്നില്ല. അരമണിക്കൂറിന് ഏഴായിരം രൂപ മുതലാണ് ഒരോ പെണ്‍കുട്ടിക്കും ഈ സംഘം ഈടാക്കിയത്.

ഇടനിലക്കാരാണ് പണം മുഴുവന്‍ പോക്കറ്റിലാക്കിയിരുന്നത്. യുവതികള്‍ക്ക് വളരെ തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഇരുമ്പ് കമ്പി ചൂടാക്കി കാലില്‍ വെച്ച ദുരനുഭവം വരെ തനിക്കുണ്ടായെനനാണ് യുവതി വെളിപ്പെടുത്തുന്നു. ഭാര്യയുടെ ഗള്‍ഫിലെ ദുരനുഭവം അറിഞ്ഞ ഭര്‍ത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന ഭീഷണിയായിരുന്നു സംഘത്തിന്. പണം കൊടുത്തതിന് ശേഷമാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്.

നിരവധി യുവതികള്‍ ഇത്തരത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇവരുടെ തടവറയില്‍ അകപ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവര്‍ തന്നെ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി ഉന്നയിക്കാതിരുന്നതെന്നും ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ധാരാളം പേര്‍ ഇപ്പോഴും ഗള്‍ഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (9 minutes ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (19 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (20 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (44 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (46 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends