Widgets Magazine
23
Sep / 2017
Saturday

ഉഴുന്നാലച്ചനെ മോചിപ്പിച്ചതാര് എന്ന തർക്കം അവിടെ നിൽക്കട്ടെ; ഒമാൻ സുൽത്താന്റെ ഈ ഇടപെടലിനു നമുക്ക് നന്ദി പറയാം

13 SEPTEMBER 2017 10:38 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സന്തോഷിക്കാവുന്ന ഒരു മുഹൂർത്തമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. നീ​ണ്ട 18 മാ​സം ന​ര​ക​യാ​ത​ന​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ഒ​ടു​വി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ ടോം ​ഉ​ഴു​ന്നാ​ലി​ൽ മോ​ചി​ത​നാ​യ​പ്പോ​ൾ കൈ​യ​ടി നേ​ടു​ന്ന​ത്​ ഒ​മാ​​െൻറ ന​യ​ത​ന്ത്ര മി​ക​വ്. മ​റ്റ്​ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ഭി​ന്ന​മാ​യി യ​മ​നി​ലെ വി​മ​ത​രു​മാ​യും പ്രാ​ദേ​ശി​ക ഗ്രൂ​പ്പു​ക​ളു​മാ​യും ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന ഒ​മാ​​െൻറ ഇ​ട​പെ​ട​ലാ​ണ്​ ഫാ​ദ​റി​​െൻറ മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്.

മാ​സ​ങ്ങ​ൾ നീ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക​ളാ​ണ്​ വൈ​ദി​ക​​െൻറ മോ​ച​ന​ത്തി​നു​ള്ള വ​ഴി​തു​റ​ന്ന​ത്​ എ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ യ​മ​നി​ലെ ഏ​ദ​നി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ത്തി​ൽ​നി​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി ടോം ​ഉ​ഴു​ന്നാ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ന്നു​മു​ത​ൽ ന​ട​ക്കു​ന്ന മോ​ച​ന​ശ്ര​മ​ങ്ങ​ളാ​ണ്​ ഇ​ന്ന​ലെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം മേ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​​െൻറ ആ​ദ്യ വി​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ ഇ​തു​വ​രെ ന​ല്ല​രീ​തി​യി​ലാ​ണ്​ നോ​ക്കി​യ​തെ​ന്നും മോ​ച​നാ​വ​ശ്യ​ത്തി​നാ​യി അ​വ​ർ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നെ​യും അ​ബൂ​ദ​ബി ബി​ഷ​പ്പി​നെ​യും ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല എ​ന്നു​മാ​യി​രു​ന്നു വി​ഡി​യോ​യി​ലെ ഉ​ള്ള​ട​ക്കം. കു​ടും​ബാം​ഗ​ങ്ങ​ളോ​ട്​ മോ​ച​ന​ത്തി​ന്​ സാ​ധ്യ​മാ​കു​ന്ന​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും വി​ഡി​യോ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ ഡി​സം​ബ​റി​ലാ​ണ്​ അ​ടു​ത്ത വി​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

ഇ​ന്ത്യ​ക്കാ​ര​ൻ ആ​യ​തു​കൊ​ണ്ടാ​ണ്​ ത​നി​ക്കീ ഗ​തി വ​ന്ന​തെ​ന്നും യൂ​റോ​പ്യ​ൻ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നെ വ​രി​ല്ലാ​യി​രു​ന്നെ​ന്നും ഇൗ ​വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ ഇ​ദ്ദേ​ഹം അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ മോ​ച​ന​ത്തി​ന്​ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച്​ ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ത​ട്ടി​യെ​ടു​ത്ത​വ​ർ വി​മ​ത​ർ​ക്ക്​ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ൽ അ​ടി​ക്ക​ടി താ​വ​ളം മാ​റി​യി​രു​ന്ന​താ​ണ്​ ക​ണ്ടെ​ത്തു​ന്ന​തി​ന്​ വി​ഘാ​ത​മാ​യ​ത്. ഇ​തോ​ടൊ​പ്പം യ​മ​നി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ല്ലാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സ​മാ​യി. ഇ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടോ​യെ​ന്ന്​ പോ​ലും ആ​ശ​ങ്ക​യു​യ​ർ​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നാ​ണ്​ വി​വ​ര​മെ​ന്നും മോ​ച​ന​ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും യ​മ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ഴാ​ണ്​ ഇൗ ​ആ​ശ​ങ്ക​ക്ക്​ പ​രി​ഹാ​ര​മാ​യ​ത്.ടോം ​ഉ​ഴു​ന്നാ​ലി​​െൻറ മോ​ച​നം പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​മാ​ണെ​ന്ന്​ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ​ും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, മോ​ച​ന​വ​ഴി​ക​ളെ കു​റി​ച്ച്​ വ്യ​ക്​​ത​ത​യി​ല്ലാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നി​ര​വ​ധി ക്രൈ​സ്​​ത​വ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും ഇൗ ​വി​ഷ​യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കു​ക​യും സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന്​ വ​ത്തി​ക്കാ​ൻ ഒ​മാ​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ച​ത്.

ഇൗ ​അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം സു​ൽ​ത്താ​ൻ രാ​ജ​കീ​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ഫ​ല​പ്രാ​പ്​​തി​യി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ചൊവ്വാഴ്​ച രാവിലെ മസ്​കത്തിലെത്തിച്ച ഫാ. ടോമിനെ വൈദ്യ പരിശോധനക്ക്​ ശേഷം റോമിലേക്ക്​ കൊണ്ടുപോയി. ഒമാൻ സമയം രാത്രി എട്ടുമണിയോടെ ഇദ്ദേഹം ​േറാമിലെത്തി. ഒരാഴ്​ച അവിടെ ചെലവഴിച്ച ശേഷമായിരിക്കും കേരളത്തിലേക്കുള്ള ഉ​ഴു​ന്നാ​ലി​​​െൻറ മടക്കം.

ഇതുകൊണ്ടു മാത്രം തീരുന്നില്ല ഒമാൻ സുൽത്താന്റെ ഇടപെടൽ ഇതിനുമുൻപും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ യ​മ​നി​ൽ ബ​ന്ധി​ക​ളാ​ക്ക​പ്പെ​ട്ട നി​ര​വ​ധി പേരാണ് ​ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മോ​ച​നം നേടിയിരുന്നത്. ഇൗ ​വ​ർ​ഷം മേ​യി​ൽ ആ​സ്​​ട്രേ​ലി​യ​ൻ പൗ​ര​​െൻറ മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. 2016ലാ​ണ്​ ഇ​യാ​ളെ വി​മ​ത​ർ ബ​ന്ദി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ മൂ​ന്ന്​ അ​മേ​രി​ക്ക​ക്കാ​രു​ടെ​യും ഒ​ക്​​ടോ​ബ​ർ ആ​ദ്യം റെ​ഡ്േ​ക്രാ​സ്​ പ്ര​വ​ർ​ത്ത​ക​യാ​യ ഫ്ര​ഞ്ച് പൗ​ര നൗ​റേ​ൻ ഹു​വാ​സി​​െൻറ​യും മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ ഒ​മാ​ന്​ സാ​ധി​ച്ച​ത്​ ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു.

ഹൂ​തി വി​മ​ത​രു​മാ​യും ഇ​റാ​നു​മാ​യും അ​തോ​ടൊ​പ്പം സൗ​ദി അ​റേ​ബ്യ​യു​മാ​യും സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യും ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന ഏ​ക അ​റ​ബ് രാ​ഷ്​​ട്ര​മാ​ണ് ഒ​മാ​ൻ. അ​തു​​കൊ​ണ്ട്​ ത​ന്നെ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ മ​ധ്യ​സ്​​ഥ​​ന്റെ റോ​ൾ വ​ഹി​ക്കാ​നും ഒ​മാ​ന്​ സാ​ധി​ക്കു​ന്നു​ണ്ട്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യ​മ​നി​ലെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യഘ​ട്ട ച​ർ​ച്ച അ​ടു​ത്തി​ടെ ഒ​മാ​നി​ൽ ന​ട​ന്നി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends