ജീവിതത്തിൽ ഇനിയൊരു പാട്ണറില്ല... പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതി; തന്റെ ജീവിതത്തെ കുറിച്ച് ലെന
ഇനി ജീവിതത്തില്‍ ഒരു പാട്ണറുണ്ടാകില്ലെന്ന് നടി ലെന. നാല് വര്‍ഷം മുമ്പ് നടന്ന വിവാഹമോചനത്തെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമാണെന്ന് താരം പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നും താരം പറഞ്ഞു.
സിനിമയില്‍ മാത്രമല്ല എവിടെയും പറയാനുള്ളത് തുറന്ന് പറയുന്ന സ്വഭാവമാണ് ലെനയുടേത്. പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് വഴക്കുണ്ടാക്കുന്നതെന്നും താരം പറഞ്ഞു. സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്ത് നോക്കി പറയുന്നതാണ് ശീലമെന്നും താരം പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്ത് കൃത്യമായി ഗ്യാപ്പിടാറുണ്ട്.
പണ്ടത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്പര്യമില്ല. ഒഴിവ് സമയങ്ങളില്‍ യാത്രകളിലാണ്. ബാംഗ്ലൂരില്‍ സ്വന്തമായി ഫല്‍റ്റ് വാങ്ങി. പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു. തമിഴിലും തിളങ്ങാനായി. പൃഥ്വിരാജിന്റെ അമ്മയായി മൊയ്തീനില്‍ അഭിനയിച്ചത് ശരിയായില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഓരോ കഥാപാത്രവും മനസിന് ഇഷ്ടപ്പെട്ടാണ് ചെയ്തതെന്ന് ലെന പറയുന്നു.
https://www.facebook.com/Malayalivartha