Widgets Magazine
21
Oct / 2017
Saturday

രാഷ്ട്രീയക്കാരുള്‍പ്പെടെ പലരും പിന്തുണയ്ക്കുന്നത് തങ്ങളുടെ ബിനാമി നിക്ഷേപം ദിലീപിന്റെ കൈയ്യിലായതിനാല്‍!

20 SEPTEMBER 2017 11:17 AM IST
മലയാളി വാര്‍ത്ത

ജയിലില്‍ കഴിയുന്ന സിനിമാതാരം ദിലീപിന്റെ കൈയ്യില്‍ രാഷ്ട്രീയ രംഗത്തുള്ള പലരുടെയും ബിനാമി പണം നിക്ഷേപമായുണ്ടെന്ന് സൂചന. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ദിലീപിനെ കണ്ണുമടച്ച് പിന്തുണക്കുന്നതിന് പിന്നില്‍ ഇത്തരം നിക്ഷേപങ്ങളാണെന്ന് സൂചനയുണ്ട്.

ദിലീപ് കുരുങ്ങിയതോടെ ഇത്തരത്തില്‍ പണം മുടക്കിയ പലരും വെള്ളത്തിലായി. അവര്‍ക്ക് ദിലീപിനോട് ഇന്നത്തെ സാഹചര്യത്തില്‍ പണം ചോദിക്കാനാവില്ല. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയാലും പണം ചോദിക്കാനാവില്ല. കാരണം പണം കൊടുത്തപ്പോഴുള്ള സാഹചര്യമല്ല ദിലീപിന് ഇപ്പോഴുള്ളത്. നാളെ തന്റെ സമ്പാദ്യമെല്ലാം നഷ്ടമായെന്ന് ദിലീപ് പറഞ്ഞാലും വിശ്വസിക്കുക മാത്രമാണ് മാര്‍ഗ്ഗം.

ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ദിലീപിനെ സര്‍വാത്മനാ പിന്തുണക്കുന്നത് അദ്ദേഹത്തിന്റെ കോടികണക്കിന് രൂപയുടെ നിക്ഷേപം ദിലീപിന്റെ കൈയില്‍ ഉള്ളതുകൊണ്ടാണ്. ചില പ്രമുഖ പോലീസുദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ ദിലീപിന്റെ കൈയില്‍ നിക്ഷേപമുണ്ട്. അവരെല്ലാം ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയാണ്. 

റിലീസാകാന്‍ പോകുന്ന രാമലീല എന്ന ചിത്രത്തില്‍ ടോമിച്ചന്‍ മുളകുപാടത്തിനൊപ്പം ദിലീപ് പണം മുടക്കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത്തരത്തില്‍ ദിലീപിന്റെ പല ചിത്രങ്ങളിലും ബിനാമി പണം വന്‍തോതില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പണം നിക്ഷേപിക്കുന്നവര്‍ക്ക് ദിലീപ് ക്യത്യമായി പലിശ നല്‍കിയിരുന്നു. എല്ലാറ്റിനും ദിലീപിന്റെ കൈയില്‍ രേഖയുണ്ട്. എന്നാല്‍ താന്‍ ജയിലിലായതോടെ താന്‍ സഹായിച്ച പലരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ദിലീപിനുണ്ട്.

ദിലീപിന് സിനിമക്ക് പുറത്തുളള മേഖലയിലും വന്‍തോതില്‍ നിക്ഷേപങ്ങളുണ്ട്. അതിലും ബിനാമി പണം ഉണ്ടെന്നാണ് വിവരം. ആലപ്പുഴയിലുള്ള വിനോദ സഞ്ചാര ബിസിനസിലും ഇത്തരത്തില്‍ പണം മുടക്കിയിട്ടുണ്ട്. തീയേറ്റര്‍ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളിലും ധാരാളം പണം നിക്ഷേപിച്ചിട്ടുണ്ട്.

ദിലീപിന്റെ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമങ്ങള്‍ അട്ടിമറിച്ചത് വിവിധ മേഖലകളില്‍ നിക്ഷേപമുള്ളവരാണ്. ഇതില്‍ രാഷ്ട്രീയകാര്‍ക്ക് പുറമേ ഉയര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്. അവര്‍ക്ക് കേന്ദ്രത്തിലും കേരളത്തിലും ആവശ്യത്തിലേറെ സ്വാധീനമുണ്ട്.

ദിലീപിന്റെ നിക്ഷേപങ്ങളെ കുറിച്ച് ഇപ്പോള്‍ ഒരന്വേഷണവും നടക്കുന്നില്ല. സമ്പത്തും സ്വാധീനവും ഉള്ളവര്‍ക്കിടയില്‍ ഒരു പാലമായാണ് ദിലീപ് പ്രവര്‍ത്തിക്കുന്നത്. പണത്തിന് ആവശ്യം വരുന്നവരെയൊക്കെ ദിലീപ് സഹായിക്കാനുണ്ട്. എല്ലാം ഉപാധിയുള്ള സഹകരണമാണ്. തന്നെ സഹായിച്ചാല്‍ താനും സഹായിക്കും എന്നതാണ് ദിലീപിന്റെ ലൈന്‍. അതാണ് ദിലീപിന് വിനയായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (50 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (4 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News