കൊച്ചിയില്‍ യൂബര്‍ ഡ്രൈവര്‍ ആക്രമിക്കപ്പെട്ട സംഭവം; സ്ത്രീപക്ഷക്കാരുടെ വായടഞ്ഞുപോയോ..?
ഇന്നലെ കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചതും ഉടുതുണികള്‍ വലിച്ചുകീറിയും മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് നാം കണ്ടറിഞ്ഞതാണ്. ടിവി സീരിയല്‍ മേഖലയില്‍ നിന്നുള്ളവരാണ് മൂവര്‍സംഘവും.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവള്‍ക്കൊപ്പം എന്ന കാമ്പെയിന് സംഘടിപ്പിച്ച ഓരോരുത്തരും ഈ സംഭവത്തില്‍ അവനൊപ്പം എന്ന് പറഞ്ഞ് വരുമോ എന്ന് കണ്ടറിയണം. എന്താ സ്ത്രീയുടെ ശരീരത്തിന് മാത്രമേ വേദനിക്കുകയുള്ളോ...പുരുഷന്റേത് പാറകളും ഇരുമ്പ് ദണ്ഡുകളും കൊണ്ട് നിര്‍മ്മിച്ച ശരീരമാണോ..?
ഈ മൂന്ന് സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചു എന്നതിന് ദൃക്സാക്ഷികളുണ്ട്. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഷെയര്‍ ടാക്സി സംവിധാനത്തിലൂടെ ബുക്ക് ചെയ്ത വാഹനത്തില്‍ മറ്റൊരു യാത്രക്കാരന് ഉണ്ടാകുമെന്നറിഞ്ഞിട്ടും ആ യാത്രക്കാരനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ബഹളം വച്ചത് എന്തിനാണെന്ന സംശയം സ്വാഭാവികമാണ്.
ഷെയര്‍ ചെയ്യാനാണല്ലോ ഷെയര്‍ വിഭാഗം തന്നെ യൂബറില്‍ അവര്‍ പ്രത്യേകം തിരഞ്ഞെടുത്തത്. പിന്നെ എന്തിനാണ് വഴക്ക്..? യാത്രക്കാരനെ വഴിയില്‍ ഇറക്കിവിടാതിരുന്നതിന് ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചാണോ ഇവിടെ സ്ത്രീ' ശാക്തീകരണം' നടപ്പിലാക്കേണ്ടത്..? അതിന് ഇവര്‍ക്ക് ധൈര്യം എവിടെ നിന്നാണ് കിട്ടിയത് ?
അറസ്റ്റിലായ സീരിയല്‍ താരങ്ങളുടെ മേല്‍ എന്ത് നടിപടിയാണ് വരാന്‍ പോകുന്നത് എന്ന് കണ്ടറിയാം!
https://www.facebook.com/Malayalivartha