സുരേഷ്ഗോപിയുടെ മകന് കമ്മ്യൂണിസമാണിഷ്ടം
നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുലിന് കമ്മ്യൂണിസത്തോടാണ് താല്പര്യം. എല്ലാവര്ക്കും നന്മയുണ്ടാകണമെന്നും ജാതിമത ഭേദമന്യേ സമത്വമുണ്ടാകണമെന്നും പറയുന്ന കമ്മ്യൂണിസത്തോട് വല്ലാത്ത ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന രീതിയോട് താല്പര്യമില്ലെന്നും ഗോകുല്‍ പറഞ്ഞു. അച്ഛന് പഠിക്കുന്നകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തന രീതിയോട് താല്പര്യമുണ്ട്.
സുരേഷ് ഗോപി ബി.ജെ.പിയില്‍ എത്തിയ ശേഷം ഏറ്റവും കൂടുതല്‍ പീഡനം അനുഭവിച്ചത് താനാണെന്നും ഗോകുല്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന് എം.പിയായത്. അപ്പോള്‍ റെഗുലര്‍ പരീക്ഷകളില്‍ നിന്ന് ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി. മാനസികമായി പീഡിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അച്ഛന് സിനിമാ നടനാണെന്ന് ആരോടും പറഞ്ഞിട്ടില്ലായിരുന്നെന്നും ക്ലാസ്മേറ്റസ് പോലും വൈകിയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഗോകുല്‍ പറഞ്ഞു.
23 വയസ് ഉണ്ടെങ്കിലും താനിതുവരെ വോട്ട് ചെയ്തിട്ടില്ലെന്നും ഗോകുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റേതായ നിലപാടുണ്ടെന്നും വോട്ട് ചെയ്യാതിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പറയാറുണ്ടെങ്കിലും പൗരനെന്ന നിലയില്‍ തനിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്ന്. എല്ലാവര്ക്കും നല്ല പോലെ ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടാവുകയും പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാവുകയും ചെയ്യുന്ന കാലത്ത് വോട്ട് ചെയ്യുമെന്നും താരം വ്യക്തമാക്കി. വോട്ട് ചെയ്യുന്നില്ലെന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും വിഷമം തോന്നിയേക്കും പക്ഷെ, തന്റെ നിലപാട് ഇങ്ങിനെയാണെന്നും ഗോകുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha