കുഞ്ഞിനെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞ് ജോലിക്കാരിയുടെ ക്രൂരത; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)
വീട്ടുജോലിക്കാരെ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചതിനു ശേഷം തിരക്കിട്ട് ഓഫീസില്‍ പോകുന്ന ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു അവര്‍ സുരക്ഷിതരാണോ എന്ന്.
അതിനുള്ള കാരണമായി മാറിയിരിക്കുകയാണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
വീട്ടുജോലിക്കാരിയായ സ്ത്രീ കരയുന്ന പിഞ്ചു കുഞ്ഞിനെ കിടപ്പുമുറിയിലെ തൊട്ടിലിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
ലൈല എന്നു പേരുള്ള ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് ജോലിക്കാരിയുടെ ക്രൂരത.
കുഞ്ഞിന്റെ കഴുത്തിലും കൈയിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ സ്ഥാപിച്ച ഒളികാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
(
https://www.facebook.com/Malayalivartha