Widgets Magazine
12
Dec / 2017
Tuesday

ട്രാഫിക് നിയമം ലംഘിക്കുന്ന കുടുംബത്തിന് മുന്നില്‍ കൈകൂപ്പുന്ന പോലീസുകാരന്‍; ചിരിയും ചിന്തയുമുണര്‍ത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

11 OCTOBER 2017 02:07 PM IST
മലയാളി വാര്‍ത്ത

ക്ഷമയുടെ നെല്ലിപ്പലക കാണുന്ന അവസരത്തില്‍ ആളുകള്‍ക്ക് ചിലപ്പോള്‍ ഒന്നും പറയാന്‍ സാധിക്കാതെ വരും. ഞെട്ടിത്തരിക്കുക എന്ന് പച്ചമലയാളത്തില്‍ പറയും. ഇത്തരമൊരവസ്ഥയില്‍ പെട്ട പോലീസുകാരന്റെയും അതിന് കാരണക്കാരായ ഒരു കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേര് വ്യക്തമല്ലാത്ത ആരോ ഒരാള്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. പ്രമുഖരടക്കമുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.

സംഭവമിങ്ങനെയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരയില്‍ തന്റെ കൃത്യനിര്‍വ്വഹണത്തിനിടയിലാണ് ഒരു കാറില്‍ കൊള്ളേണ്ടത്ര ആളുകളുമായി ബൈക്കിലെത്തിയ ആളെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ബി ശുഭ്കുമാര്‍ ശ്രദ്ധിച്ചത്. പെട്രോള്‍ ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു കെ ഹനുമന്തരയടു എന്ന വ്യക്തി ബൈക്ക് ഓടിച്ചിരുന്നത്.

അഞ്ച് പേരെയും വഹിച്ചു കൊണ്ട് വരുന്ന ബൈക്ക് ശ്രദ്ധയില്‍പെട്ട എസ് ഐ ശുഭ്കുമാര്‍ ഈ കാഴ്ച്ച കണ്ട് എന്താണ് അവരോട് പറയേണ്ടതെന്നറിയാതെ കൈകൂപ്പി നില്‍ക്കുന്നതാണ് രംഗം. എന്ത് കൊണ്ടാണ് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പിയതെന്ന സോഷ്യല്‍മീഡിയയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരമിങ്ങനെ: റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു. ഒരാള്‍ പോലും ഹെല്‍മറ്റും ഉപയോഗിച്ചിരുന്നില്ല. ഞാന്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ അയാള്‍ എന്നോടെന്തോ പറയുകയും ചെയ്തു. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയിരുന്നതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് നാടുനീളെ ബോധവത്കരണ പരിപാടികളും പരിശീലനപരിപാടികളും നടക്കാറുണ്ടെങ്കിലും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേയ്ക്ക് കളയുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും എന്ന സത്യം വിളിച്ചു പറയുകയും ഈയവസരത്തില്‍ നിയമപാലകര്‍ നേരിടുന്ന നിസ്സഹായവസ്ഥയെ തുറന്നുകാട്ടുകയും ചെയ്യുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (23 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (35 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (46 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends