Widgets Magazine
12
Dec / 2017
Tuesday

കുടുംബം തകര്‍ക്കുന്നതില്‍ പ്രധാനി?

11 OCTOBER 2017 09:37 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. അധികം വിദ്യാഭ്യാസം ഇല്ലാത്തവര്‍ പോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്കുപോയിക്കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ അവരുടെ പ്രധാന ജോലി മൊബൈലില്‍ സുഹൃത്തുക്കളോട് അവരുടെ അന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ഇതിനിടയില്‍ മക്കള്‍ അപ്പനോട് അന്ന് സ്‌കൂളില്‍ നടന്ന അല്ലെങ്കില്‍ വീട്ടില്‍ നടന്ന കാര്യങ്ങള്‍ സംസാരിക്കാനോ ഇത്തിരി നേരം അപ്പനോടൊത്ത് കളിക്കുവാനോ വന്നാല്‍ സമയമില്ല, പപ്പയ്ക്ക് ഒരു മെയില്‍ ചെക്ക് ചെയ്യാനുണ്ട് അല്ലെങ്കില്‍ ഫോണ്‍ കോളാണ് എന്നൊക്കെ പറഞ്ഞ് അവരെ ഒഴുവാക്കും. അങ്ങനെ മക്കളും പിതാവും തമ്മിലുള്ള ആത്മബന്ധം പതിയെ കുറയും. പിന്നെ അവരുടെ വിഷമങ്ങളോ ആഗ്രഹങ്ങളോ പോലും മതാപിതാക്കളോടും ഇവര്‍ പങ്കുവയ്ക്കാതാവും.

അങ്ങനെ ഒരുവിധം മക്കളെ ഒഴുവാക്കി കഴിയുമ്പോള്‍ വരുന്നു അടുത്തയാള്‍. അത് ഭാര്യയോ അമ്മയോ ആകാം. കഴിക്കാന്‍ എടുക്കട്ടേ എന്ന ചോദ്യവുമായി. വേണ്ട എന്നായിരിക്കും മറുപടി. എന്നാല്‍ ചായ എടുക്കട്ടേ എന്നാവും അടുത്ത ചോദ്യം. ഇതും കൂടെയാകുമ്പോള്‍ നമ്മുടെ താരത്തിന്റെ സകല കട്രോളും പോകും. പിന്നെ ഇരിക്കുന്നിടത്തു നിന്നും പതിയെ എണീക്കും എന്നിട്ട് ഒരു പറച്ചില്‍ ഒരു സ്വസ്തതയും തരില്ല.

എന്നിട്ട് നേരെ പോകുന്നത് വീടിന്റെ ടറസ്സിലോ, സിറ്റോട്ടിലോ, വീടിനുപുറത്തോ ആയിരിക്കും. പിന്നെ അങ്ങോട്ടേക്ക് ആരും പെട്ടെന്ന് ചെല്ലില്ലല്ലോ. ആഹാരവും വേണ്ട, ഭാര്യയും വേണ്ട, അമ്മയും മക്കളും ആരും വേണ്ട. ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ എല്ലാം ആയ മട്ട്. ഈ മൊബൈലും പിടിച്ചിരിക്കുന്നത് ഭര്‍ത്താവ് മാത്രമല്ല, ഭാര്യ ജോലിക്കു പോകുന്നവരാണെങ്കില്‍ അവിടെയും സ്ഥിതി മറിച്ചല്ല.

എന്നാല്‍ ഇവിടെ തുടങ്ങുന്നു കുടുംബത്തിന്റെ പ്രധാന പ്രശ്‌നം. ഇങ്ങനെ കുറച്ചു കാലം കഴിയും. പിന്നെ നേരെ കോടതിയിലേക്ക് ബന്ധം വേര്‍പിരിയാന്‍. അവിടെ ചെല്ലുമ്പോള്‍ കഥ മാറി. കൗണ്‍സിലിംഗ് തുടങ്ങുമ്പോള്‍ പുറത്തു വരും ഫോണിലൂടെ നടക്കുന്നത് വെറും സൗഹൃദ ചര്‍ച്ചമാത്രമല്ല. അതില്‍ കൂടെ സംസാരിക്കുമ്പോഴും മെസേജയക്കുമ്പോഴും എന്തോ കളഞ്ഞുപോയത് കിട്ടുന്ന സുഖമാണെന്നാണ് അവരുടെ വാദം.

ഭാര്യയുമായുള്ള അല്ലെങ്കില്‍ ഭര്‍ത്താവുമായി പോലും സംസാരിക്കാത്ത പല കാര്യങ്ങളും ഇവര്‍ ചര്‍ച്ച നടത്തും. ഇങ്ങനെയുള്ള ചര്‍ച്ചയാണ് അവസാനം കോടതി മുറിയില്‍ കുടുംബ ബന്ധങ്ങള്‍ വേര്‍പിരിയുന്നതില്‍ കലാശിക്കുന്നത്. മൊബൈല്‍ എല്ലാവര്‍ക്കും ആവശ്യമാണ്, അതിന്റെ അപകടങ്ങള്‍ അറിഞ്ഞ് ഉപയോഗിച്ചാല്‍ മൊബൈല്‍ നല്ലൊരു സൂഹൃത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (21 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (33 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (44 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends