Widgets Magazine
12
Dec / 2017
Tuesday

പട്ടിണി കൊണ്ടു വലഞ്ഞ റഷ്യക്കാരന്‍ കാഞ്ചീപുരം ക്ഷേത്രത്തില്‍ ഭിക്ഷക്കാരനായി...!! പിന്‍നമ്പര്‍ തെറ്റിച്ചടിച്ച് എടിഎം കാര്‍ഡ് ബ്‌ളോക്കായതാണ് ഭിക്ഷയെടുക്കാന്‍ ഇടയാക്കിയത്

12 OCTOBER 2017 09:27 AM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ സഞ്ചാരി പിന്‍ നമ്പര്‍ തെറ്റിച്ചടിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ബ്‌ളോക്കായി ഒടുവില്‍ തമിഴ്‌നാട്ടിലെ ക്ഷേത്ര വളപ്പില്‍ ഉപജീവനത്തിനായി ഭിക്ഷക്കാരന്റെ വേഷം കെട്ടി. സാങ്കേതിക തകരാറു മൂലം എടിഎമ്മില്‍ നിന്നും പണമെടുക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായതിനെ തുടര്‍ന്ന് ഇവാഞ്ചലിന്‍ ബെര്‍നിക്കോവ് എന്ന 24-കാരനാണ് കാഞ്ചീപുരം കുമാരകോട്ട മുരുഗന്‍ ക്ഷേത്രത്തില്‍ യാചകനായത്. 

ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞമാസം 8-നായിരുന്നു ഈ റഷ്യന്‍ വിദ്യാര്‍ത്ഥി ഇന്ത്യയില്‍ എത്തിയത്. ഉത്തരേന്ത്യന്‍ സന്ദര്‍ശനം നടത്തിയ ശേഷം ബംഗലുരുവില്‍ നിന്നും ബസില്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നു. എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ പിന്‍ നമ്പര്‍ മറന്നുപോയി. പാസ്‌വേഡ് പല തവണ തെറ്റിച്ചടിച്ചതോടെ കാര്‍ഡ് ബ്‌ളോക്കായി. കയ്യില്‍ നയാപൈസയില്ലാതെ വലഞ്ഞു.

തുടര്‍ന്ന് ക്ഷേത്ര നഗരിയില്‍ അലസമായി ചുറ്റിക്കറങ്ങുകയും ക്ഷേത്രവളപ്പില്‍ ഒരു രാത്രി ചെലവഴിക്കുകും ചെയ്തു. പിന്നീട് വിശപ്പും ദാഹവും കൂടിയതോടെ തലയിലെ തൊപ്പിയെടുത്ത് ഭിക്ഷ യാചിക്കാന്‍ തുടങ്ങി. ക്ഷേത്രത്തിലിരുന്നു തെണ്ടുന്ന വിദേശിയെ കണ്ട് അനുകമ്പ തോന്നിയ നാട്ടുകാരില്‍ ചിലര്‍ പണം നല്‍കി.

വിവരം ചിലര്‍ പോലീസിനോട് പറയുകയും അവര്‍ അന്വേഷിച്ചു വരികയും ചെയ്തു. അന്വേഷണത്തില്‍ യാത്രാ രേഖയും പാസ്‌പോര്‍ട്ടും വിസയുമെല്ലാം കൃത്യമാണെന്ന് കണ്ടെത്തിയ പോലീസ് 500 രൂപയും നല്‍കി വയറു നിറയെ ഭക്ഷണം വാങ്ങി നല്‍കി ട്രെയിനില്‍ കയറ്റി ചെന്നൈയിലേക്ക് വിടുകയും ചെയ്തു.

ആരോ ഇതിനിടെ ഇവാഞ്ചലിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. എന്തായാലും ചെന്നൈയിലെ റഷ്യന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ഇവാഞ്ചലിന് എല്ലാസഹായവും ചെയ്യാന്‍ സന്നദ്ധയായി വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ കരുണാര്‍ദ്ര ഹസ്തവും എത്തിയിട്ടുണ്ടെന്നാണ് പുതിയ വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (26 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (38 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (49 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends