ഇന്ത്യയെ കയ്യിലെടുത്ത അംബാനി മാജിക്; റിലയൻസ് ബിസിനസ്സ് മാജിക്കാകുന്നു
റിലയന്‍സ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ക്കെല്ലാം ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 270 കോടിയുടെ നഷ്ടം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജിയോ പ്ലാനുകളുമായി രംഗത്തെത്തുന്നത്. പ്രൈം ഉപയോക്താക്കൾക്ക് 399 രൂപയ്ക്കു ലഭ്യമായിരുന്ന ഓഫറുകൾക്ക് ഇനി 459 രൂപ നൽകേണ്ടിവരും. അടുത്തിടെ ദിപാവലി ഓഫറുകൾക്കൊപ്പമാണ് ജിയോ നിരക്കു വർധനവും പ്രഖ്യാപിച്ചത്.
പ്രീപെയ്ഡ്-പോസ്റ്റ്പെയ്ഡ് ഓഫറുകളുടെയെല്ലാം നിരക്ക് കമ്പനി വർധിപ്പിച്ചു. പുതിയ 459 രൂപയുടെ ഓഫർ അനുസരിച്ച് ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് ഒരു ജിബി വീതം ഡേറ്റയും ഫോണ്‍ കോളുകളും എസ്എംഎസ് സൗകര്യവും ലഭിക്കും. മുൻപ് 399 രൂപയ്ക്കു ലഭിക്കുന്ന ഓഫറായിരുന്നു ഇത്. നിലവിൽ 399 രൂപയുടെ ഓഫർ ഉണ്ടെങ്കിലും ഇതിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു.
കാലാവധി ഒഴിച്ചുനിർത്തിയാൽ മേൽപ്പറഞ്ഞ ഓഫറുകളെല്ലാം ഉപയോക്താക്കൾക്കു ലഭിക്കും. ഒക്ടോബർ 19ന് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണു കമ്പനി അറിയിച്ചിട്ടുള്ളത്. കൂടാതെ, 509 രൂപയുടെ ഓഫറിന്റെ കാലാവധിയും വെട്ടിക്കുറച്ചു. 509 രൂപയുടെ പദ്ധതിയിൽ ദിവസേന രണ്ട് ജിബി പരിധിവച്ചു 49 ദിവസത്തെ കാലാവധിയാണു ലഭിക്കുക. മുൻപ് 56 ദിവസമായിരുന്നു ഇതിന്റെ കാലാവധി. മറ്റു നിരക്കുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha