കതകില്‍മുട്ടി അനുവാദം ചോദിക്കാതെ വീട്ടില്‍ കടന്ന അയല്ക്കാരന് സ്ത്രീകള്‍ നല്കിയ ശിക്ഷ ഞെട്ടിക്കുന്നത്!
ഗ്രാമമുഖ്യന്റെ വീട്ടില്‍ കതകില്‍മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ. സ്ത്രീകള്‍ ചെരുപ്പുകൊണ്ട് അടിക്കുകയും നിലത്തുതുപ്പിയ ശേഷം നക്കിത്തുടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് പ്രാകൃതശിക്ഷയ്ക്കു വിധേയനായത്. ഗ്രാമമുഖ്യന് സുരേന്ദ്ര യാദവിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി പുകയിലയ്ക്ക് എത്തിയതായിരുന്നു താക്കൂര്‍. എന്നാല്‍ ഈ സമയം യാദവിന്റെ വീട്ടില്‍ പുരുഷന്മാര് ആരും ഉണ്ടായിരുന്നില്ല.
താക്കൂര്‍ വാതില്‍ മുട്ടാതെ അകത്തുകടന്നെന്നാണ് ആരോപണം.ചെരിപ്പിന് 25 അടി, തുപ്പിയ ശേഷം നക്കിത്തുടയ്ക്കുക എന്നീ ശിക്ഷകളാണ് നാട്ടുകൂട്ടം താക്കൂറിന് വിധിച്ചത്. നിരവധി സ്ത്രീകളാണ് താക്കൂറിനെ തല്ലാനെത്തിയത്.
https://www.facebook.com/Malayalivartha