"പരസ്യമായ പ്രണയം " സോഷ്യൽ മീഡിയയിൽ തരംഗമായി അനുഷ്കയും കോഹ്ലിയും വിവാഹ വേഷത്തിലെത്തുന്ന പരസ്യം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അനുഷ്കയും കോഹ്ലിയുമായുള്ള വിവാഹം. ഇരുവരെയും ചേര്‍ത്ത് വിരുഷി എന്ന പ്രയോഗപോലും ഇവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതിനിടെ ഇരുവരും വിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യവും എത്തി.ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെയും അവര്‍ പറയുന്നത്. വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്കി കൊണ്ട് കൂടിയാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും.
വിവാഹിതരാവുന്ന വധൂവരന്മാര് എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് അനുഷ്കയും കോഹ് ലിയും. മാസത്തില്‍ 15 ദിവസം പാചകം ചെയ്യാമെന്നും, ഭക്ഷണത്തെ കുറിച്ച് പരാതി പറയില്ലെന്നുമാണ് കോഹ് ലിയുടെ ഒരു ഉറപ്പ്.കോഹ് ലിയുടെ എല്ലാ പാസ് വേര്‍ഡുകളും സൂക്ഷിച്ചോളാമെന്ന് അനുഷ്ക. എന്നാല്‍ തമാശയെല്ലാം വിട്ട്, എന്നും സംരക്ഷിച്ചോളാം എന്ന് കോഹ്ലി അനുഷ്കയോട് പറയുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha