ജോലി തേടി ഭർത്താവിനൊപ്പം കേരളത്തിലെത്തിയ ബംഗാളി യുവതി ടിപ്പര്‍ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി ; കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവിച്ചതോ മറ്റൊന്ന്
ജോലി തേടി പരപ്പയിലെത്തിയ ബംഗാളി സ്വദേശിയുടെ ഭാര്യ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. മൂന്നാം ദിവസം പോലീസിന്റെ പിടിയിലായ യുവതി കാമുകനെ ഒഴിവാക്കി ഭര്‍ത്താവിന്റെ കൂടെപ്പോയി.
ഇടത്തോട് ക്ലീനിപ്പാറയില് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബംഗാളി യുവതി ഇവിടെ മണ്ണെടുക്കാനെത്തിയ നായ്ക്കയം സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവറുമായി പ്രണയത്തിലാകുകയായിരുന്നു. മൂന്നു ദിവസം മുമ്ബാണ് മോട്ടോര്‍ ബൈക്കിലെത്തിയ ടിപ്പര്‍ ഡ്രൈവര്‍ യുവതിയെയും രണ്ടു കുട്ടികളെയും കൊണ്ട് മുങ്ങിയത്. ബംഗാളി യുവാവ് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ പയ്യന്നൂരില്‍ വെച്ച് പിടികൂടുകയായിരുന്നു.
ഭാര്യയെയും കാമുകനെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ ഭാര്യ കൂടെ വരാന്‍ തയ്യാറാണെങ്കില്‍ കൊണ്ടു പോകാന്‍ തയ്യാറാണെന്നും ബംഗാളി യുവാവ് അറിയിച്ചു. ഭര്‍ത്താവിനോടൊപ്പം പോകാന്‍ ഭാര്യ തയ്യാറായതോടെ യുവാവ് പരാതി പിന്‍വലിച്ചു.
https://www.facebook.com/Malayalivartha