Widgets Magazine
21
Nov / 2017
Tuesday

പശ്ചിമഘട്ടത്തിലെ ഈ തവളകള്‍ നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കരുത്!

14 NOVEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

കീടനാശിനികളുടെ അമിതോപയോഗം നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന നാശങ്ങള്‍ വളരെ വലുതാണ്. ഇതിന്റെ സൂചനയാണ് പശ്ചിമഘട്ടത്തിലും മറ്റും കാണപ്പെടുന്ന അംഗവൈകല്യമുള്ള തവളകളെന്ന് പുതിയ പഠനം പറയുന്നു.

കണ്ണില്ലാത്തതും കൈകാലുകളുടെ എണ്ണം കൂടിയതുമായ തരം തവളകള്‍ കാണപ്പെടുന്നതിനെക്കുറിച്ച് നടത്തിയ പഠനം ചെന്നെത്തുന്നത്, കീടനാശിനികളുടെ അമിതോപയോഗത്തെക്കുറിച്ചാണ്. സലീം അലി സെന്റര്‍ ഫോര്‍ ഒര്‍നിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡോ. എസ് മുരളീധരന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

പശ്ചിമഘട്ട മലനിരകളിലെ അത്യന്തം അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ് തവളകളില്‍ അംഗവൈകല്യത്തിന് കാരണമാകുന്നത്. ഇത് മനുശ്യരാശിയെപ്പോലും അപകടത്തിലാക്കുന്നതാണ്. വൈകാതെ അംഗവൈകല്യം പോലെയുള്ള പ്രശ്‌നങ്ങള്‍ മനുഷ്യരിലും ഉണ്ടാകുമെന്ന് പഠനസംഘം നിരീക്ഷിക്കുന്നു.

പശ്ചിമഘട്ടത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പഴങ്ങള്‍, തേയില, കാപ്പി, ഏലം, മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയൊക്കെ വളരെ വ്യാപകമായി മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ മാരകമായ കീടനാശിനികള്‍ അമിതമായ അളവില്‍ തളിക്കാറുണ്ട്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അമിതോപയോഗം കാസര്‍കോട്ടെ ജനങ്ങളിലുണ്ടാക്കിയ അപകടകരമായ അവസ്ഥ തെക്കേയിന്ത്യയില്‍ വ്യാപകമാകാനുള്ള സാധ്യതയാണ് പഠനസംഘം നല്‍കുന്നത്.

അംഗവൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍, വിവിധയിനം ക്യാന്‍സറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും അമിത കീടനാശിനി പ്രയോഗം കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗര്‍ഭസ്ഥശിശുക്കളിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ കേന്ദ്രസര്‍വ്വകലാശാലയിലെ ഡോ. എച്ച് പി ഗുരുശങ്കര, കര്‍ണാടകയിലെ കുവേമ്പു സര്‍വകലാശാലയിലെ ഡോ. എസ് വി കൃഷ്ണമൂര്‍ത്തി എന്നിവര്‍ നടത്തിയ സര്‍വ്വേയും പഠനവിധേയമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (31 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (51 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (1 hour ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends