Widgets Magazine
24
Feb / 2018
Saturday

വ്യക്തികള്‍ അറിവുകളുമായി ഏറ്റുമുട്ടുന്ന ക്വിസിന്റെ രസതന്ത്രം അറിയാനും പഠിക്കാനും ക്വിസ് കേരള

14 NOVEMBER 2017 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇങ്ങനെയൊക്കെ ചുംബിക്കാമോ...? പരസ്യമായി യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നടന്നു പോകുന്ന യുവാവ്; വീഡിയോ വൈറലാകുന്നു

രണ്ട് വർഷമായി സ്ഥിരം മുട്ടയിടുന്ന യുവാവ്... എക്സ്റേ എടുത്ത ഡോക്ടര്‍മാര്‍ പോലും ഞെട്ടി.. മലാശയത്തിലുണ്ടായിരുന്നത് ഒരു മുട്ട.. ഒടുവിൽ ആശുപത്രിയിൽ വച്ചും മുട്ട ഇട്ടു; മുട്ടയ്ക്ക് പിന്നിലെ സത്യം തേടി ഡോക്ടർമാർ

'ഒരു പോള കണ്ണടയുന്നില്ല, മണ്ണാർക്കാട്ടെ ഏതോ സർക്കാർ മോർച്ചറിയുടെ തണുപ്പിൽ അവനിപ്പോൾ അവസാനമായി ഉറങ്ങുന്നുണ്ടാവും'...

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...  

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

മത്സരമാണ് ക്വിസ്. വ്യക്തികള്‍ അറിവുകളുമായി ഏറ്റുമുട്ടുന്നതാണ് ഓരോ ക്വിസ് മത്സരത്തിലും കാണാന്‍ കഴിയുന്നത്. അറിവും അനുഭവജ്ഞാനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. മത്സര പരീക്ഷകള്‍ നേരിടാനുള്ള പരിശീലനത്തിനൊപ്പം തോല്‍വികള്‍ മറികടക്കാനുമുള്ള ആത്മവിശ്വാസമാണ് ക്വിസ് മത്സരങ്ങളിലൂടെ നേടുന്നത്. മത്സരങ്ങളെ എങ്ങനെ നേരിടാം, മുന്നേറാം തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ ലഭിക്കും.

ക്വിസ് ബുദ്ധിയുള്ളവര്‍ക്ക് മാത്രമാണെന്ന ധാരണ മാറി കഴിഞ്ഞു. എല്ലാവര്‍്ക്കും ബുദ്ധിയുണ്ട്. പരിശീലത്തിലൂടെ അത് മൂര്‍ച്ചകൂട്ടി ഉപയോഗിക്കുകയാണ് ക്വിസ് മത്സരത്തില്‍ ചെയ്യുന്നത്. അതായത് അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്രയും വ്യത്യസ്തവും ആവേശം നിറഞ്ഞതുമായ മത്സരം വേറെയില്ലെന്ന് പറയാം. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ക്വിസിനെ മത്സരത്തേക്കാള്‍ വിനോദമായി എന്നും കൊണ്ടുനടക്കുന്നു.

സ്‌കൂളുകളിലും കോളജുകളിലും ക്വിസ് മത്സരങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍, ക്വിസ് എന്ന മത്സരത്തിന് ഒരു കൂട്ടായ്മ എന്ന രീതിയില്‍ രൂപപ്പെട്ട ക്വിസ് കേരള എന്ന സംഘടന കേരളത്തില്‍ ക്വിസ് മത്സരവുമായി മുന്നോട്ട് പോകുന്നു. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് പോകുന്നതിന് വേണ്ട നൈപുണ്യം പരിശോധിക്കാനും വളര്‍ത്തിയെടുക്കാനും സഹായിക്കുന്ന രീതിയില്‍ 'ക്വിസ് കേരള' ക്വിസ് മത്സരങ്ങള്‍ തയ്യാറാക്കുകയും താല്‍പര്യമുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടായ്മ തന്നെ ക്വിസ് കേരളയ്ക്ക് ഇന്നുണ്ട്. ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഐ ക്വിസ് എന്ന പേരില്‍ പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ക്വിസ് കേരള സജീവമായി നിലനിര്‍ത്തുന്നു. ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ എന്നിവര്‍ ഈ കൂട്ടായ്മയില്‍ അംഗമാണ്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേക്കിങ് ഓഫ് ക്വിസ്സേഴ്‌സ് എന്ന പേരില്‍ പരിശീലന കളരികള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്വിസ് കളിക്കുന്നതിനുള്ള പേടി ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോഴ്‌സ് പോലെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ കീഴില്‍ നേതൃത്വത്തില്‍ ക്വിസ് കേരള പരിശീലന കളരികള്‍ നടത്തുന്നു.

ഒരു ചോദ്യത്തില്‍ നിന്ന് നാലോ അഞ്ച് കാര്യങ്ങള്‍ അതായത് ശാസ്ത്രം, കായികം, സാഹിത്യം എന്നീ മേഖലകളില്‍ നിന്നുണ്ടാകാം. ഇവയില്‍ നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് പോകാനുള്ള വഴികള്‍ കണ്ടുപിടിക്കണം. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇത് നേടാമെന്ന് ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ സൗത്ത് ഇന്ത്യാ ഡയറക്ടറും ക്വിസ് കേരള സെക്രട്ടറിയുമായ സ്‌നേഹജ് ശ്രീനിവാസന്‍ പറയുന്നു. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്കുള്ള വഴികള്‍ കണ്ടെത്താന്‍ പരിശീലനത്തിലൂടെ ക്വിസ് കളിക്കുന്നവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍ കോളജ് തലങ്ങളില്‍ ഒട്ടേറെ മത്സര പരീക്ഷകളുണ്ട്. കൂടാതെ പി.എസ്.സി മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരീക്ഷകളില്‍ പൊതുവിജ്ഞാനം ആവശ്യമാണ്. മത്സര പരീക്ഷകള്‍ ജയിച്ച് കയറാനുള്ള വഴിയാണ് ക്വിസ് മത്സരം ശീലമാക്കുക എന്നത്.

ക്വിസ് എന്ന കളി ഇപ്പോള്‍ കേരളത്തില്‍ വളര്‍്ന്നു വലതുതായി കൊണ്ടിരിക്കുകയാണ്. കേവലം ഓര്‍മ പരിശോധന മാതമല്ല ഈ കളിയെന്ന് ആദ്യം മനസ്സിലാകാകണം. ക്വിസ് മത്സരത്തിലെ അടവുകള്‍ പരിശീലിപ്പിക്കുന്നതിനായി ക്വിസ് കളരിയും സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികളില്‍ ആകാംക്ഷയും ആവശ്യവും നല്‍കുന്ന മത്സരമായി ക്വിസ് മാറുന്നു. ക്വിസിനെ മനസ്സിലാക്കാന്‍ ബ്രേക്ക് ദി ഷെല്‍ എന്നപേരില്‍ പ്രത്യേക പരിപാടിയും നടത്തുന്നുണ്ട്. ക്വിസിലേക്ക് വരുന്ന തുടക്കക്കാര്‍ക്ക് മാര്‍ഗനിര്‍്‌ദേശങ്ങളും പരിശീലനവുമാണ് ബ്രേക്ക് ദി ഷെല്‍ എന്ന പേരില്‍ നടക്കുന്നത്.

ചോദ്യങ്ങളില്‍ നിന്ന് ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക. ഇതിനു വേണ്ടിയുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്ന രീതിയില്‍ ക്വിസ് കെമിസ്ട്രിയില്‍ വിവിധ തരം മത്സരങ്ങളെ പരിചയപ്പെടുത്തുന്നു.

മത്സര പരീക്ഷകളില്‍ 80 ശതമാനത്തോളം ചോദ്യങ്ങള്‍ പൊതുവിജ്ഞാനത്തില്‍ നിന്നാണ്. ഈ ചോദ്യങ്ങള്‍ നേരിടാനുള്ള എളുപ്പ വഴി ഒരു വിദ്യാര്‍ഥി ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ്.

ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ ക്വിസിലെ ലോക ചാംപ്യനെ കണ്ടെത്താന്‍ വേള്‍ഡ് ക്വിസിങ് ചാംപ്യന്‍ഷിപ്പ് നടത്തുന്നുണ്ട്. പഠിച്ച കാര്യങ്ങള്‍ വീണ്ടെടുക്കുന്നതും അവതരിപ്പിക്കുന്നതും പരിശീലിക്കാന്‍ ക്വിസിന്റെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയും.

ആരോഗ്യം, എക്‌സ്സൈസ്, ശുചിത്വ മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ക്വിസ് കേരളയുടെ നേതൃത്വത്തിലാണ്.

കൂടാതെ ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്റെ ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവല്‍ എന്ന പദവിയിലേക്കുയര്‍ന്ന റിവര്‍ബറേറ്റ് ക്വിസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം  (3 minutes ago)

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (24 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (39 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (51 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (1 hour ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (10 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (12 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

Malayali Vartha Recommends