വെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തികള്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കൂറ്റന്‍ യന്ത്രക്കൈകളോടു കൂടിയ മണ്ണുമാന്തികള്‍. ഇവയുടെ പ്രവര്‍ത്തനത്തിനു വലിയ തോതില്‍ പെട്രോളോ ഡീസലോ ആണ് വേണ്ടിവരിക.
മണിക്കൂറുകളോളം ഇവ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം വലുതാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നു വേണം കരുതാന്‍!
വെള്ളത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തിയന്ത്രം അവതരിപ്പിക്കുകയാണ് നെടുങ്ങോലം ജി.എച്ച്.എസ്.എസിലെ ശ്രീജിത്തും അഭിജിത്തും. ഒക്കാട്ടോ എന്നാണ് ഇവര്‍ തങ്ങളുടെ മണ്ണുമാന്തിക്ക് പേരിട്ടിരിക്കുന്നത്.
വെള്ളത്തിലൂടെയുള്ള വാക്വംശക്തിയിലൂടെ മണ്ണുമാന്തി എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഇവര്‍ പ്രദര്‍ശിപ്പിച്ചു. സിറിഞ്ചില്‍ നിറച്ച വെള്ളത്തിന്റെ മര്‍ദ്ദത്തിനനുസരിച്ച് മണ്ണുമാന്തിയുടെ കൈയും കപ്പും ഉയരുകയും മണ്ണ് കോരുകയും ചെയ്യുന്നത് മേളയില്‍ എത്തിയവരെ ഏറെ ആകര്‍ഷിച്ചു.
https://www.facebook.com/Malayalivartha