കൂറുമാറി ദക്ഷിണകൊറിയയിലേക്ക് ഒളിച്ചോടിയ പട്ടാളക്കാരനെ ഉത്തരകൊറിയക്കാര്‍ വെടിവച്ചിട്ടു, ദക്ഷിണകൊറിയക്കാര്‍ രക്ഷിച്ചു!
ഉത്തരകൊറിയയില്‍ നിന്ന് ദക്ഷിണകൊറിയയിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയേറ്റ പട്ടാളക്കാരന് ഗുരുതരാവസ്ഥയില്‍ തുടരുന്നു. രക്ഷപ്പെടുത്താനാകുമെന്ന പ്രത്യാശ ദക്ഷിണകൊറിയന്‍ ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചു.
ഇരു കൊറിയകള്‍ക്കും ഇടയിലുള്ള പാന്‍മുന്‍ജോമില്‍ തിങ്കളാഴ്ചയാണ് അത്യപൂര്‍വ്വ സംഭവം അരങ്ങേറിയത്. പട്ടാളവണ്ടിയിലെത്തിയ സൈനികന് ദക്ഷിണകൊറിയാ ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.
ഉത്തരകൊറിയന്‍ പട്ടാളക്കാര്‍ തുരുതുരാ വെടിയുതിര്‍ത്തു. വണ്ടി നിയന്ത്രിക്കാന്‍ പറ്റാതായപ്പോള്‍ സൈനികന് ഇറങ്ങിയോടി. നാല്പതു വട്ടം ഇയാളുടെ നേര്‍ക്കു വെടിവയ്ക്കപ്പെട്ടുവെന്നു ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ആറെണ്ണം ശരീരത്തില്‍ തറച്ചു. ദക്ഷിണകൊറിയന്‍ ഭാഗത്തെ ഒരു കെട്ടിടത്തില്‍ അഭയം തേടിയ സൈനികനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ആന്തരാവയവങ്ങള്‍ക്കു ഗുരുതര ക്ഷതമുണ്ട്. നിരവധി ശസ്ത്രക്രിയകള്‍ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല.
ഉത്തരകൊറിയന്‍ പട്ടാളക്കാര്‍ കൂറുമാറി ഒളിച്ചോടുന്നത് അപൂര്‍വ്വ സംഭവമാണ്. പാന്മുന്ജോനില് വിന്യസിക്കുന്ന എലീറ്റ് സേനാ വിഭാഗത്തില്‍ പെട്ടയാളല്ല ഇയാളെന്ന് അനുമാനിക്കുന്നു.
https://www.facebook.com/Malayalivartha