Widgets Magazine
23
Feb / 2018
Friday

ഹൃദ്‌രോഗികള്‍ക്ക് മരിജൂവാന ഉപകാരപ്രദമെന്ന് പുതിയ പഠനം

21 NOVEMBER 2017 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...  

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

സ്ത്രീകൾ കാലിൽ സ്വർണ പാദസരം അണിഞ്ഞാൽ സംഭവിക്കുന്നത്...

''എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട്, ആദ്യം ഞാൻ മുടി കെട്ടി വക്കും;വട്ടപ്പൊട്ടു തൊടും; ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും; കയ്യിൽ വാച്ച്, എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും''; സുനിത ദേവദാസിന്റെ കുറിപ്പ് വൈറലാകുന്നു...

പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു

ഇക്കാലമത്രയും പറഞ്ഞിരുന്നത് മരിജൂവാന പോലുള്ള മയക്കുമരുന്നുകള്‍ ഹൃദ്രോഗം വരുത്തി വയ്ക്കുമെന്നാണ്! എന്നാല്‍ ഒരിക്കല്‍ ഹൃദയസ്തംഭനം വന്നു കഴിഞ്ഞ രോഗികള്‍ക്കു പുതു ജീവിതം നല്‍കാന്‍ മരിജൂവാനയ്ക്ക് കഴിയുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. എങ്കിലും ഹൃദയാഘാതം വന്നു കഴിഞ്ഞവര്‍ മരിജൂവാന ഉപയോഗിക്കു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു തുടങ്ങിയിട്ടില്ലത്രേ!

ശരീരത്തിനാവശ്യമുള്ളത്ര രക്തം പമ്പു ചെയ്യാന്‍ ഹൃദയപേശികള്‍ക്ക് കഴിയാതെ വരുമ്പോള്‍ ഹൃദയമിടിപ്പിനുണ്ടാകുന്ന ക്രമരാഹിത്യങ്ങള്‍ ഹൃദയ സ്തംഭന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ സങ്കീര്‍ണ്ണതയെ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ മരിജൂവനാ ഉപയോഗിക്കുന്നവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന സങ്കീര്‍ണ്ണതയിലേക്കെത്തുന്ന ക്രമരഹിത ഹൃദയമിടിപ്പ് ഉണ്ടാകാനിടയില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

മരിജൂവാന ഉപയോഗിക്കുന്നവര്‍ക്ക് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അവ ഹൃദയാരോഗ്യത്തെ മോശമാക്കുമെന്നുമൊക്കെ ഇതുവരെ വിശ്വസിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പുതിയ പഠനഫലം കണ്ട് അമ്പരന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ പഠന സംഘത്തലവനായ ഡോ ഒലുവോലേ അഡെഗ്ബാലായ്ക്ക് തന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് അല്പം വൈക്ലബ്യം ഉണ്ടായിരുന്നുവത്രേ. ഒടുവില്‍ വളരെ ദിവസത്തെ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും ശേഷമാണ് ഈ മാസം കാലിഫോര്‍ണിയയില്‍ വച്ചു നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷനില്‍ ഗവേഷണഫലം സമര്‍പ്പിച്ചത്.

എന്നാല്‍ ഹൃദയ സ്തംഭനം വന്നു കഴിഞ്ഞ രോഗികളോട് മരിജൂവാന ഉപയോഗിക്കൂ എന്നു പറയാവുന്ന അവസ്ഥ എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ഇപ്പോഴും പറയുന്നത്. മരിജൂവാന ഉപയോഗവും ഏട്രിയല്‍ ഫൈബ്രിലേഷനും തമ്മില്‍ ആരോഗ്യത്തിന് പ്രയോജനപ്രദമായ ഒരു ബന്ധം ഉണ്ടെന്ന് കണ്ടെത്തിയ ആദ്യത്തെ ഗവേഷണമാണിതെന്നതിനാല്‍ ഫലങ്ങള്‍ ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നത് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കുന്ന ഒരു കാരണവുമാകാം ഹൃദയസ്തംഭനം ഉണ്ടായതിന്റെ പരിണിതഫലമാകാം എന്നുള്ളതു കൊണ്ടും ഈ രണ്ട് അവസ്ഥകളും ഏറെക്കുറെ ഒരുമിച്ചാണ്,സംഭവിക്കുന്നതെന്നുമാണ് 2015-ല്‍ പ്രസി്ദ്ധപ്പെടുത്തിയ ഒരു പഠനം പറയുന്നത്. ഹൃദയസ്തംഭനമുണ്ടായവര്‍ക്ക് തുടര്‍ന്ന് ക്രമരഹിത ഹൃദയമിടിപ്പും കൂടി ഉണ്ടെങ്കില്‍, ഇവ രണ്ടിലേതെങ്കിലും ഒരവസ്ഥ മാത്രം ഉള്ളവരേക്കാള്‍ ജീവാപായ സാധ്യത കൂടുതലാണ്.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാക്കുന്നതിനും മരിജൂവാന ഉപഭോഗത്തിനും തമ്മില്‍ ബന്ധമുള്ളതായി ചെറുപഠനങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കയില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരുടെ വിവരങ്ങളടങ്ങിയ ഡേറ്റാബേസുമായി പ്രസ്തുത പഠന വിവരങ്ങളെ ഒത്തുനോക്കുവാന്‍ അഡെഗ്ബാലയും സംഘവും തീരുമാനിക്കുകയായിരുന്നു.

2007-നും 2014-നും ഇടയില്‍ അമേരിക്കന്‍ ആശുപത്രികളില്‍ വിവരങ്ങള്‍ അവര്‍ വിശകലനം ചെയ്തു. ഇവരില്‍ 1200 പേര്‍ മരിജൂവാനയ്ക്ക് അടിമകളായിരുന്നുവെന്ന് കണ്ടെത്തി. വേറെ 23,000 പേര്‍ മരിജൂവാന ഉപയോഗിക്കുന്നവരുണ്ടായിരുന്നെങ്കിലും അവര്‍ അതിന് അടിമകളായിരുന്നില്ല.

മരിജൂവാന ഉപയോഗിക്കുകയേ ചെയ്തിട്ടില്ലാത്ത രോഗികളെ അപേക്ഷിച്ച് മരിജൂവാന ഉപയോഗിക്കുമെങ്കിലും അടിമകളല്ലാത്തവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവും, അടിമകളായവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവുമാണുണ്ടായിരുന്നതത്രേ. ഹൃദയ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞവരുടെ വിവരങ്ങളും അമ്പരപ്പിക്കുന്നതാണ് മരിജൂവാനയ്ക്ക് അടിമകളായവരുടെ മരണസാധ്യത 58 ശതമാനം കുറവും അടിമകളല്ലാത്തവരുടെ സാധ്യത 46 ശതമാനം കുറവുമാണത്രേ.

പ്രസ്തുത പഠനത്തിന്റെ ഘടകങ്ങളെ സ്വാധീനിക്കാന്‍ ഇടയുള്ള മറ്റു വിവരങ്ങളും അഡെഗ്ബാലെയും സംഘവും കണക്കിലെടുക്കുകയുണ്ടായി. രോഗിയുടെ വയസ്സ്, സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍, മറ്റു മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്നിവയൊക്കെയും അവര്‍ പരിശോധിച്ചു. മരിജൂവാന ഉപയോഗിക്കുന്നവര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കുന്ന പഠനഫലങ്ങള്‍ മുമ്പ് ഉണ്ടായിട്ടുള്ളത്, പഠന വിധേയമാക്കിയ രോഗികള്‍ക്ക് മരിജൂവാനയോടൊപ്പം മറ്റ് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്ന് അന്വേഷിക്കാതിരുന്നതു കൊണ്ടാവാം എന്നാണ് അഡെഗ്ബാലയുടെ അഭിപ്രായം.

ഹൃദയ സ്തംഭനമുണ്ടായ രോഗികള്‍ മരിജൂവാന ഉപയോഗിച്ചാല്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യതയും, മരണസാധ്യതയും കുറയുന്നതെന്തുകൊണ്ട് എന്നതിന് വ്യക്തത വന്നിട്ടില്ലെങ്കിലും, ശരീരത്തിലുടനീളം കാണപ്പെടുന്ന കാനാബൈനോയിഡ് റിസപ്‌റ്റേഴ്‌സ്, മരിജൂവാനയിലുള്ള ചില ഘടകങ്ങളാല്‍ ഉദ്ദീപിപ്പിക്കപ്പെടുന്നതിനാല്‍ ഏട്രിയല്‍ ഫൈബ്രിലേഷന് കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദവും അതീറോ സ്‌ക്ലീറോസിസും തടയപ്പെടുന്നുവെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ടെന്ന് അഡെഗ്ബാല വ്യക്തമാക്കി.

ഹൃദയാഘാതം വന്നു കഴിഞ്ഞവര്‍ മരിജൂവാന ഉപയോഗിക്കുമ്പോള്‍ ഏട്രിയല്‍ ഫൈബ്രിയേഷനെ തടയുന്നത് മരിജൂവാനയിലെ ഏതു ഘടകമാണെന്ന് കൃത്യമായി കണ്ടെത്തി കഴിഞ്ഞാലേ ഈ പഠനം പ്രയോജനം ചെയ്യുകയുള്ളൂവെന്ന് ഗവേഷണ മേധാവി വിലയിരുത്തി. പ്രസ്തുത ഗവേഷണഫലം ഒരു അംഗീകൃത റിപ്പോര്‍ട്ടായി ഇതുവരെയും ഒരു സയന്‍സ് ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (7 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (22 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (27 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (28 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (32 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (34 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (41 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (41 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (56 minutes ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (1 hour ago)

Malayali Vartha Recommends