Widgets Magazine
12
Dec / 2017
Tuesday

കടൽക്ഷോഭവും സുനാമിയും ചുഴലികാറ്റുമൊക്കെ പടിവാതിൽക്കൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ ദുരന്തനിവാരണക്കാരുടെ യഥാർത്ഥ ചിത്രം അറിയുന്നവർ കണ്ണു തള്ളും

07 DECEMBER 2017 03:28 PM IST
മലയാളി വാര്‍ത്ത

തീരദേശ പോലീസിന് മൂന്ന് രക്ഷാ ബോട്ടുകൾ ഉള്ളതിൽ രണ്ടെണ്ണം കട്ടപ്പുറത്താണ്. ഒരെണ്ണം മാത്രമാണ് പെട്രോളിംഗിന് ഉപയോഗിക്കുന്നത്. എട്ട് നോട്ടിക്കൽ മൈൽ മാത്രമാണ് ഇതിന് സഞ്ചരിക്കാൻ കഴിയുന്നത്. ക്ഷോഭിച്ച കടലിൽ ഇവ ഇറക്കാറില്ല. കടൽ ക്ഷോഭിച്ചാൽ ഇവയെ കരയിൽ കയറ്റി വയ്ക്കും.

കടലിന്റെ സ്ഥിതി അനുസരിച്ചുള്ള രക്ഷാ ബോട്ടുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഫിഷറീസ് വകുപ്പ് 65 ലക്ഷം മുടക്കി വിഴിഞ്ഞത്തിനു വേണ്ടി വാങ്ങിയ ബോട്ട് ഉപയോഗശൂന്യമായി കരയിൽ മിടന്ന് നശിക്കാർ തുടങ്ങിയിട്ട് കാലങ്ങളായി. ശീതികരിച്ചതാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കി വിഴിഞ്ഞത്തെത്തിച്ച രക്ഷാ ബോട്ട് ഉപയോഗശൂന്യമായി കരയിൽ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് എൻഞ്ചിൻ തകരാറിലായി കട്ടപ്പുറത്താണ്. പൂനയിൽ നിന്നാണ് ബോട്ട് കൊണ്ടുവന്നതെന്ന് പറയുന്നു. ഇത് അറ്റകുറ്റ പണി ചെയ്യാൻ ലക്ഷങ്ങൾ ചെലവാകുമത്രേ. ഇത്തരം ബോട്ടുകൾ പ്രവർത്തനസജ്ജമായിരുന്നെങ്കിൽ കടലിൽ പോയവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

ബോട്ടുകൾ ലഭ്യമല്ലാത്തതിനാൽ വാടകയ്ക്കെടുത്ത ബോട്ടുകളിലാണ് ഓഖ ദുരന്തത്തെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ നടത്തിയത്. രക്ഷാപ്രവർത്തനം വൈകാനുള്ള കാരണവും ഇതുതന്നെയാണ്. ദുരന്തം ഉണ്ടാകുന്ന ഉടൻ പട്ടാളത്തെയും പോലീസിനെയും ലഭിക്കില്ല. ഹെലികോപ്റ്ററും വിമാനവും ലഭിക്കില്ല. വിഴിഞ്ഞത്ത് തന്നെയുള്ള തീരസംരക്ഷണസേനയാണ് ആദ്യം ഇതിൽ ഇടപെടേണ്ടവർ. എന്നാൽ നല്ലൊരു ബോട്ട് പോലും ഇല്ലാത്ത ഇവർ ബോട്ട് വാടകയ്ക്കെടുത്ത് കൊണ്ടു വരുമ്പോൾ സമയം അതിക്രമിച്ചിരിക്കും. അതാണ് ഓഖക്കിടയിൽ വിഴിഞ്ഞത്ത് സംഭവിച്ചത്.

കേന്ദ്ര സർക്കാരിൽ നിന്നും 121 കോടി രൂപയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് വർഷം തോറും ലഭിക്കുന്നത്. മത്സ്യമേഖലയിൽ ജീവിക്കുന്നവരുടെ ക്ഷേമത്തിനായി 475 കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നേരിടാനായി 1000 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ കഴിയുന്ന ബോട്ട് അനുവദിക്കണമെന്ന് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും വർഷങ്ങളായി ആവശ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ദുരന്തം ഉണ്ടാകുമ്പോൾ പരിഹാരം തേടിയിറങ്ങുന്നവരാണ് മലയാളികൾ. ഓഖ മറക്കുന്നതോടെ സ്ഥിതി പഴയതിനേക്കാൾ മോശമാകും. അപ്പോൾ പുതിയൊരെണ്ണം വരും. അതു വരെ കാത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (26 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (40 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (54 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends