' ആദ്യപ്രതിഫലമായി കിട്ടിയ ആ നൂറു രൂപ ഏറ്റവും വലിയ സമ്മാനം; ഇന്നും സൂക്ഷിക്കുന്നുവെന്ന് ഉസ്താദ് സക്കീര്‍ ഹുസൈന്'
സരോദ് ഇതിഹാസമായ ഉസ്താദ് അലി അക്ബര്‍ ഖാന് പ്രതിഫലമായി തന്ന 100 രൂപയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമെന്നും ഇന്നും ആ നൂറു രൂപ നോട്ട് അതേപടി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും തബലയിലെ അതികായനായ ഉസ്താദ് സക്കീര്‍ ഹുസൈന്.
54 വര്‍ഷം മുമ്പ് തനിക്ക് 12 വയസ്സുള്ളപ്പോഴാണ് ആ അമൂല്യ പ്രതിഫലം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലാണ് അന്ന് കുട്ടിയായിരുന്ന താന്‍ അലി അക്ബര്‍ ഖാനൊപ്പം തബല വായിച്ചത്.
അക്കാലത്തെ ഏറ്റവും പ്രശസ്തനായ തബല വാദകനായ തന്റെ പിതാവ് അല്ലാ രഖാക്ക് അന്ന് 350 രൂപയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.
ഒരു കച്ചേരിക്ക് 1000 രൂപ ലഭിക്കാന്‍ തുടങ്ങിയ ശേഷമാണ് തബല ജീവിതമാര്ഗമായെടുക്കാന് തന്റെ മാതാവ് സമ്മതിച്ചതെന്നും അവര്‍ക്ക് തന്നെ ഡോക്ടര്‍ ആക്കാനായിരുന്നു ആഗ്രഹമെന്നും ഉസ്താദ് സക്കീര്‍ ഹുസൈന് പറഞ്ഞു.
https://www.facebook.com/Malayalivartha