'പോയി സൈകാട്രിസ്റ്റിനെ കാണെടോ' താങ്കള്‍ ഇന്ത്യക്കാരനാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
താങ്കള്‍ സ്വയം ഇന്ത്യക്കാരനെന്ന് കരുതുന്നുണ്ടോ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയോട് ആജ് തക്കിലെ മാധ്യമപ്രവര്ത്തകന്റേതായിരുന്നു ചോദ്യം.
അജണ്ട രാജ് എന്ന ആജ് തക്കിന്റെ അഭിമുഖ സംവാദ പരിപാടിയിലാണ് അവതാരകന് പുണ്യ പ്രസൂണ്‍ ബാനര്‍ജി പ്രകോപനപരമായ ഈ ചോദ്യം ചോദിച്ചത്.
കാശ്മീര്‍ പ്രശ്നത്തിലെ നിലപാട് സംബന്ധിച്ചായിരുന്നു ചോദ്യം. എന്താ താങ്കള്‍ക്ക് സംശയമുണ്ടോ എന്ന് ഫറൂഖ് അബ്ദുള്ള തിരിച്ച് ചോദിച്ചു.
'നിങ്ങളെ പോലുള്ളവര്‍ക്ക് സംശയമുണ്ടാകും. എനിക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഞാന്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്?' എന്ന് ചോദിച്ച് ഫറൂഖ് അബ്ദുള്ള പൊട്ടിത്തെറിച്ചു.
നിങ്ങള്‍ പോയി ഒരു സൈക്കാട്രിസ്റ്റിനെ കാണണം എന്ന് ഉപദേശിക്കാനും ഫറൂഖ് അബ്ദുള്ള മറന്നില്ല.
https://www.facebook.com/Malayalivartha