വേറൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഈ കൊണ്ടം അല്ലാതെ...
ഏറെനാളുകൾ ആരാധകർ കാത്തിരുന്നതാണ് അനുഷ്ക- കോഹ്ലി വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഈ വിവാഹത്തിന് സാക്ഷിയായത്. ”ഈ പ്രണയം ജീവിതാവസാനം വരെയുണ്ടാകുമെന്ന് ഞങ്ങളിരുവരും ഇന്ന് പരസ്പരം കൈകോര്‍ത്ത് വാക്ക് നല്കി. വിവാഹ വാര്‍ത്ത പങ്കുവയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്നേഹവു കൂടി ചേര്‍ന്നതോടെ ഈ ദിവസം കൂടുതല്‍ മനോഹരമായി. ഞങ്ങളുടെ യാത്രയില്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി’ അനുഷ്കയുടെയും കോഹ്ലിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.
തുടർന്ന് പ്രശസ്തരായവരും അല്ലാത്തവരുമായി നിരവധി പേര് കോഹ്ലി-അനുഷ്ക ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട ആശംസാ ട്വീറ്റ് ഒരു കോണ്ടം ബ്രാന്‍ഡിന്റേതാണ്.
ഡുറെക്സ് ഇന്ത്യ എന്ന പേരുള്ള കോണ്ടമാണ് വ്യത്യസ്തമായ ആശംസയിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആ ട്വീറ്റ് ഇങ്ങിനെയായിരുന്നു. 'അനുഷ്കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ.' വിരാട് കോഹ്ലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു' എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ട്വീറ്റ്.
https://www.facebook.com/Malayalivartha