ബൈക്കില്‍ യുവാവിന്റെ സൂപ്പര്മാന് അഭ്യാസ പ്രകടനം; വീഡിയോ കാണാം
സാഹസികത ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ആ സമയത്ത് ആരും ചിന്തിക്കാറില്ല. പിന്നീട് അരുതാത്തത് സംഭവിച്ച് കഴിഞ്ഞ് വിഷമിച്ചാല്‍ ഒന്നും ചെയ്യാനാവുകയുമില്ല.
കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ആലോചിക്കണം ഇത് വേണോ വേണ്ടയോ എന്ന്. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ബ്രസീലിലെ ആനാപോളിസിലുള്ള ഒരു തിരക്കേറിയ ഹൈവേയില്‍ ഇരുപത്തിരണ്ടുകാരനായ യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
വാഹനത്തില്‍ കിടന്നുകൊണ്ട് ഒരു കൈ ഉപയോഗിച്ച് മാത്രം ഹാന്‍ഡിലില്‍ പിടിച്ച് അമിതവേഗതയില്‍ അദ്ദേഹം പായുകയായിരുന്നു. സമീപമുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പറയപ്പെടുന്നു.
സംഭവമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തു. ഇയാളുടെ പക്കല്‍ ലൈസന്‍സോ വാഹനത്തിന്റെ മതിയായ രേഖകളോ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha