Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

'ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സി പി എമ്മിനുമാത്രമല്ല ആര്‍ എസ് എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു...'  

12 JANUARY 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യാപികയായി ജോലിക്കുള്ള അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് ഉദ്യോഗാര്‍ത്ഥി പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ; നിന്റെ മാറിടം യഥാര്‍ഥമാണോ?

16-കാരന്‍ മദ്ധ്യവയസ്‌ക്കയെ കൊലപ്പെടുത്തിയത് ആക്ഷന്‍സിനിമകള്‍ നല്‍കിയ അറിവ് ഉപയോഗിച്ച്, വന്‍ കൊലപാതകത്തിന്റെ കുരുക്കഴിക്കാന്‍ പോലീസിന് തുണയായത് മുറിക്കുള്ളില്‍ നിന്നും കിട്ടിയ ഒരു ബട്ടന്‍സ്...!!

അപൂര്‍വ്വസ്‌നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ..! 

ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

പെരുമ്പാമ്പിനേയും വച്ച് ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഫോറസ്റ്റ് റേഞ്ചറുടെ ഷോ ; ചുറ്റും കൂടിയ മൊബൈൽ ക്യാമറകൾക്ക് പോസ്‌ചെയ്യവെ പാമ്പിന്റെ വക ഒരു വമ്പൻ ട്വിസ്റ്റ് ;സോഷ്യൽ മീഡിയയിൽ വൈയറലായി വീഡിയോ

ഈട എന്ന ബി അജിത്കുമാര്‍ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുന്നുവെന്നും തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്നും കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് എം.എല്‍.എ. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും.

ഈട എന്ന ബി അജിത്കുമാര്‍ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.
കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്പനിക സങ്കല്പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായ് പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തി്മര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘ്പരിവാറും സി പി എമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്ത് കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്‌നങ്ങള്‍ക്ക് മൂല കാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെ്ഞ്ചിലും മുഴങ്ങുന്നത്.
കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. 'ഇലക്ഷന്‍ കാലത്ത് മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്'' എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സി പി എമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.

ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച്
സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ 'പ്രണയവും മൂലധനവും' എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അന്ുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം, നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘ്പരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സി പി എമ്മിനുമാത്രമല്ല ആര്‍ എസ് എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലുംപാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘ്പരിവാര്‍ ചിഹ്നങ്ങളും, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘ്പരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയ്യതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വെച്ചാണ് സംഘ്പരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി

സംഘപരിവാറിന്റെ വളർച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോൾ ചുമരിൽ മോദിയുടെ പടം വെക്കാൻ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം. സൂപ്പർ താരങ്ങളുടെയടക്കം ഫാൻസ് അസോസിയേഷനുകൾ കൂറ്റൻ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമർശിക്കുന്ന യുവജന സംഘടനകളും പാർട്ടികളും, നേതാക്കൾ വെട്ടാനും കൊല്ലാനും പറയുമ്പോൾ ഫാൻസ് അസോസിയേഷനെ വെല്ലുന്ന വിധത്തിൽ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളിൽ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിന് പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യയാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘ്പരിവാറും സി പി എമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യവിദ്യാര്‍ത്ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട.

-പി സി വിഷ്ണുനാഥ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (8 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (15 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (21 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (27 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (33 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (38 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (43 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (1 hour ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു  (1 hour ago)

Malayali Vartha Recommends