Widgets Magazine
18
Jan / 2018
Thursday

പ്രസവശേഷം തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ആ സമയത്ത് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ദേഷ്യമായിരുന്നു എന്നും സെറീന വില്യംസ് തുറന്നു പറയുന്നു

12 JANUARY 2018 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ

"റിമ കല്ലിംഗൽ അഭിനിയിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ..?അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്"...

കൂടെപ്പിറപ്പിന്റെ നീതിക്കായി പോരാടുന്ന ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള മലയാള സിനിമാ സംഗീത കൂട്ടായ്മയുടെ ഗാനം വൈറലാകുന്നു...

പത്ത് വര്‍ഷത്തിനകം മൃതദേഹം പുനരുജ്ജീവിപ്പിക്കാനുള്ള സംവിധാനം തയാറാകുമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു

പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന കിടിലൻ പ്രഖ്യാപനത്തിന് ശേഷം എം.എ യൂസഫലി ക്ഷണിക്കുന്നു ലുലു ഗ്രൂപ്പിലേക്ക്...

കുഞ്ഞ് ജനിച്ചതോടെ തനിക്ക് സംഭവിച്ച സങ്കീര്‍ണമായ അവസ്ഥയെക്കുറിച്ച് ആദ്യമായി ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് പ്രതികരിച്ചു. കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞിന്റെ ശബ്ദം പോലും തന്നില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നും, നിഷ്‌ക്കളങ്കയായ കുഞ്ഞിന്റെ കരച്ചിലുകള്‍ പോലും ആ സമയത്ത് തന്നെ ദേഷ്യം പിടിപ്പിച്ചെന്നുമാണ് സെറീന പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു 36 വയസ്സുകാരിയായ സെറീന സിസേറിയനിലൂടെ അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നല്‍കിയത്.സിസേറിയനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് താരത്തെ വലച്ചത്. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ട പിടിക്കുന്നതായിരുന്നു പ്രസവത്തെ തുടര്‍ന്ന് സെറീന വില്യംസ് നേരിട്ട വെല്ലുവിളി. ഇതേത്തുടര്‍ന്ന് സിസേറിയന് പിന്നാലെ ഒന്നിലധികം സര്‍ജറികള്‍ താരത്തിന് നടത്തേണ്ടി വന്നിരുന്നു.

അമ്മയായ നിമിഷം ഏറെ സന്തോഷം തോന്നിയിരുന്നു. പക്ഷേ ആ സന്തോഷത്തിന് അല്‍പായുസ് മാത്രമാണ് ഉണ്ടായതെന്നും സെറീന തുറന്ന് പറയുന്നു. മനോനില പോലും കൈവിട്ട നിമിഷങ്ങളില്‍ കുടുംബം നല്‍കിയ പിന്തുണയാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചതെന്ന് സെറീന വില്യംസ് വ്യക്തമാക്കി. സുന്ദരിയായ ഒരു കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. അമ്മ നല്‍കിയ പിന്തുണയില്‍ ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കുകയായിരുന്നെന്ന് സെറീന പറയുന്നു.

തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സെറീന തന്നെയാണ് ആദ്യം ബോധവതിയായത്. സിടി സ്‌കാന്‍ നടത്താനും രക്തചംക്രമണം കൃത്യമായ രീതിയിലാണോ നടക്കുന്നതെന്ന് പരിശോധിക്കാനും ഡോക്ടേഴ്‌സിനോട് സെറീന തന്നെയാണ് ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് സെറീന പ്രസവാനന്തരം താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് വിവരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (4 minutes ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (12 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (13 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (18 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (36 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (40 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (44 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (53 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (1 hour ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends