കാമുകനു ഫോണ്‍ ചെയ്യാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല, പത്താം ക്ലാസുകാരി കാമുകിയും പ്ലസ്വണ്കാരന് കാമുകനും ചെയ്തത് ഇങ്ങനെ
കാമുകനു ഫോണ്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്ലസ്വണ്കാരന് കാമുകനൊപ്പം രാത്രി മുങ്ങി. ഒരു വര്‍ഷം മുമ്പു രണ്ടു പേരും കൂടി മുങ്ങിയതിനെ തുടര്‍ന്നു പോലീസ് കണ്ടെത്തി ഇരുവരേയും വീട്ടുകാര്‍ക്കൊപ്പം വിട്ടിയച്ചിരുന്നു. അന്നു പെണ്‍കുട്ടിക്കു കൗണ്‍സിലിങ് നല്കിരുന്നു.
13 ന് രാത്രി ഇരുവരേയും കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആലപ്പുഴ ബീച്ചില്‍ നിന്ന് ഇരുവരേയും കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയതിനു കേസ് എടുത്തു.
https://www.facebook.com/Malayalivartha